ഓണം സ്‌പെഷ്യല്‍ വിഭവം- പപ്പടം

ഓണ സദ്യയിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് പപ്പടം. പപ്പടമില്ലാത്ത സദ്യയെകുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. പപ്പടം രുചിയേറതാവണമെങ്കില്‍ വളരെ ശ്രദ്ധിക്കണം. നിരവധി കമ്പനികള്‍ പപ്പടം ഉണ്ടാക്കി വിപണിയിലെത്തിക്കുന്നുണ്ട്. പപ്പടം ചുടാന്‍ എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് കാണുമ്പോള്‍തന്നെ കൊതിയൂറുന്നതാവണം. ഇതൊന്നു നോക്കിയേ.. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ലത് പോലെ ചൂടാകുമ്പോള്‍ പപ്പടം ഇട്ടു പൊള്ളിച്ചു എടുക്കുക. പപ്പടം കരിയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.
തണുക്കാതെ വായു കയറാത്ത ടിന്നില്‍ അടച്ചു വയ്ക്കണം. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ മേന്മയുള്ള പപ്പടമേതെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. മികച്ചത് വാങ്ങി വേണം ഉപയോഗിക്കാന്‍… അങ്ങിനെ ഇത്തവണത്തെ ഓണവും നമുക്ക് പൊടിപൊടിക്കാം..

SHARE