ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും തമ്മിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു.. ചിത്രങ്ങള്‍ കാണാം

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും തമ്മിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. 100 ഡെയ്‌സ് ഓഫ് ലൗ തെലുങ്ക് മൊഴിമാറ്റ ചിത്രത്തിന്റെ പ്രെമോഷന്‍ വേദിയിലാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എന്നാല്‍ ഇത് പാപ്പരാസികള്‍ ഗോസിപ്പിനുള്ള ഇടം തുറന്നു വരികയാണെന്നാണ് പറയുന്നത്. മലയാളത്തില്‍ വിജയം കൊയ്ത ചിത്രം തെലുങ്കില്‍ മൊഴിമാറ്റം ചെയ്യുകയാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങ് സംഘടിപ്പിച്ചത്.
അടുത്തിടെ ദുല്‍ഖര്‍ സല്‍മാനെയും നിത്യയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിംവദന്തി നിഷേധിച്ച് നിത്യ മേനോന്‍.മലയാളത്തിലെയും തമിഴിലെയും ഹിറ്റ് പ്രണയ ജോഡികള്‍ തെലുങ്കിലും പ്രണയിക്കാന്‍ പോകുകയാണ്. ഇരുവരും ഒന്നിച്ച ഉസ്താദ് ഹോട്ടല്‍, 100 ഡെയ്‌സ് ഓഫ് ലൗ, ഓ കാതല്‍ കണ്‍മണി എന്നീ ചിത്രങ്ങള്‍ മികച്ച വിജയം കൈവരിച്ചിരുന്നു.
ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും തമ്മിലുള്ള ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത്.ഗോസിപ്പുകള്‍ സിനിമയില്‍ സര്‍വ്വസാധാരണമാണ് എന്ന് പറഞ്ഞ് തള്ളി കളയുകയായിരുന്നു നിത്യയും ദുല്‍ഖറും. നിത്യയുമൊത്തുള്ള ഗോസിപ്പുകളെ പേടിക്കുന്നില്ല എന്നതിന്റെ തെളിവാണോ ദുല്‍ഖര്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ കാരണം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് കണ്ടാല്‍ പാപ്പരാസികള്‍ അടുത്ത ഗോസിപ്പ് പ്രചരിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിത്രത്തിന് പുറകില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് ദുല്‍ഖര്‍ തന്റെ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

SHARE