ഇന്ത്യയില്‍ നിരീശ്വരവാദികള്‍ 33,000 മാത്രം; ഇതില്‍ പകുതിയും സ്ത്രീകള്‍, 10 ഏഴും ഗ്രാമങ്ങളില്‍

ന്യൂഡല്‍ഹി: 120 കോടി വരുന്ന ജനസംഖ്യയില്‍ നിരീശ്വരവാദികളായി സ്വയം പ്രഖ്യാപിച്ചവര്‍ 33,000. 2011 ലെ സെന്‍സസ് പ്രകാരമാണ് രാജ്യത്ത് 33,000 നിരീശ്വരവാദികളുള്ളതായി ഔദ്യോഗിക കണക്കുള്ളത്. ഇതില്‍ പകുതി പേരും സ്ത്രീകളാണ്. ഓരോ 10 നിരീശ്വരവാദികളില്‍ ഏഴ് പേരും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരാണ്.
ഏറ്റവും കൂടുതല്‍ നിരീശ്വരവാദികളുള്ളത് മഹാരാഷ്ട്രയിലാണ്. 9652 പേര്‍. തൊട്ടുപിന്നില്‍ മേഘാലയ 9089. മൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തില്‍ 4896 പേരാണ് ഈശ്വരവിശ്വാസികളല്ല എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. പശ്ചിമ ബാംഗാളില്‍ പോലും 784 പേരെ ഈ മേല്‍വിലാസത്തിലുള്ളൂ. ലക്ഷദ്വീപില്‍ ഒരാള്‍ മാത്രമാണ് ഈ ഗണത്തിലുള്ളത്.
ഔദ്യോഗികമായി ഇത്രയും പേരെ ഉള്ളൂവെങ്കിലും സെന്‍സസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇതില്‍ കൂടുതലുണ്ടാകാമെന്നാണ്. സെന്‍സസ് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ 29 ലക്ഷം പേര്‍ അവരുടെ മതം ഏതെന്ന് പറഞ്ഞിട്ടില്ല. ഓണ്‍ലൈനായി ഗ്ലോബല്‍ സെന്‍സസില്‍ ഇന്ത്യയില്‍ നിന്ന് 66,000 പേര്‍ നിരീശ്വരവാദികളായി സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

SHARE