അനറിന്റെ ചിത്രം പോലീസിന് ലഭിച്ചു

കൊച്ചി: ജിഷാ വധക്കേസില്‍ അമിര്‍ ഉള്‍ ഇസഌമിന്റെ സുഹൃത്ത് അനറിന്റെ ചിത്രം പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിനായി അനര്‍ പെരുമ്പാവൂരില്‍ നല്‍കിയ ഫോട്ടോ കേസിലെ പ്രതി അമീര്‍ ഉള്‍ ഇസഌം കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനറിനെ തേടിപ്പോയ പോലീസ് സംഘത്തെ അസമില്‍ നിന്നും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ പ്രതി അമീര്‍ ജിഷയെ കൊല്ലാന്‍ പോകുന്നതിന് തൊട്ടു മുമ്പായി അനര്‍, ഫര്‍ദത്ത് എന്നീ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായും സുഹൃത്തുക്കള്‍ അമീറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതായിട്ടാണ് അമീര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ക്ക് ഏതെങ്കിലും വിധത്തില്‍ പങ്കുള്ളതായി തെളിയിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയത്. ഇതിനായി പെരുമ്പാവൂര്‍ സ്‌റ്റേഷനിലാണ് ഫോട്ടോ നല്‍കിയത്. എന്നാല്‍ തിരിച്ചറിയല്‍ രേഖ അനര്‍ ഏറ്റു വാങ്ങിയിരുന്നില്ല. ഇതിനൊപ്പം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഹൈദരാബാദിലാണ് ഉപയോഗിച്ചു കൊണ്ടരിക്കുന്നത്. കൊല നടന്നതിന് ശേഷമുള്ള ദിവസങ്ങളില്‍ അനര്‍ വീട്ടിലെത്തിയിരുന്നതായി വീട്ടുകാരില്‍ നിന്നും മൊഴിയും ലഭിച്ചിട്ടുണ്ട്.

SHARE