സൗദിയില്‍ മൂന്ന് മലയാളികളടക്കം അഞ്ചുപേരെ ജീവനോടെ കുഴിച്ചു മൂടി കൊന്ന കേസില്‍ വധശിക്ഷ

ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖത്തീഫില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ച് മൂടി കൊന്ന കേസില്‍ മൂന്ന് സ്വദേശികള്‍ക്ക് വധശിക്ഷ. കൊട്ടരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലിം അബ്ദുള്‍ ഖാദര്‍, കന്യാകുമാരി സ്വദേശികളായ ബഷീര്‍ ഫാറൂഖ്, ലാസര്‍ എന്നിവരെയാണ് അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കി ജീവനോടെ കുഴിയില്‍ മൂടി കൊന്നത്. 2010ല്‍ ഖത്തീഫിലെ സഫ്വയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. രണ്ട് വര്‍ഷം നീണ്ട വിചാരണ ക്കൊടുവിലാണ് ക്രിമിനല്‍ കോടതി മൂവര്‍ക്കും വധശിക്ഷ വിധിച്ചത്. മദ്യവും മയക്കുമരുന്നിന്റെയും ലഹരിയില്‍ ആണ് തങ്ങള്‍ കുറ്റകൃത്യം ചെയ്തതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
മദ്യവുമായി കാറില്‍ പോകുമ്പോള്‍ സുഹൃത്ത് വിളിച്ചതനുസരിച്ചാണ് താന്‍ തോട്ടത്തിലേക്ക് പോയതെന്ന് പ്രതിയില്‍ ഒരാള്‍ കുറ്റസമ്മതം നടത്തി.അവിടെ എത്തിയപ്പോള്‍ താന്‍ കണ്ടത് തൊട്ടടുത്ത മുറിയില്‍ അഞ്ച് പേരെ കൈകള്‍ പുറകോട്ട് ബന്ധിച്ച അവസ്ഥയില്‍ കിടക്കുന്നതായിരുന്നു. സുഹൃത്തിനോട് ഇവരെ എന്തിനാ ബന്ധികളാക്കിയത് എന്ന് ചോദിച്ചപ്പോള്‍ അയാളുടെ സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചൂവെന്ന മറുപടിയാണ് ലഭിച്ചത്.പിന്നീട് കൂട്ടുകാരോടൊപ്പം മദ്യപിക്കുകയും ,ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ലഹരി തലക്കുപിടിച്ചപ്പോള്‍ കെട്ടിയിട്ട അഞ്ചു പേരെയും ക്രൂരമായി മര്‍ദ്ധിക്കുകയും ശബ്ദം പുറത്തു വരാതിരിക്കാന്‍ വായില്‍ടേപ്പുകൊണ്ട് ഒട്ടിക്കുകയും ചെയ്തു.
രാത്രിയോടെ കൃഷി തോട്ടത്തില്‍ ഉണ്ടായിരുന്ന കുഴിയില്‍ കൊണ്ട് തളളിയിട്ടു.ഇവരുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളും കുഴിയില്‍ ഇട്ട് മണ്ണ് മൂടി. കൃത്യം നടന്ന് നാലുവര്‍ഷത്തിനു ശേഷം 2014 ജനുവരിയില്‍ കൃഷി തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷി ആവശ്യത്തിനായി മണ്ണെടുക്കുമ്പോഴാണ് മൃതദേഹാവശിഷ്ടങ്ങളും തിരിച്ചറിയല്‍ രേഖകളും ലഭിക്കുന്നത്.തുടര്‍ന്ന് നടന്ന തെരച്ചിലില്‍ അഞ്ച് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. സലീമിന്റെയും,ഷാജഹാന്റെയും തിരിച്ചറിയല്‍ രേഖകള്‍ മണ്ണില്‍ നിന്ന് ലഭിച്ചതാണ് നിര്‍ണ്ണായകമായ ഈ കേസിന് വഴിത്തിരിവായത് കൂടാതെ പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. എല്ലിന്‍ കഷണങ്ങളും ,തലയോട്ടികളും ഡി.എന്‍.എ പരിശോധനക്കായി അയച്ചിരുന്നു.

എനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്റ്

SHARE