ഐശ്വര്യ അഭിഷേക് വഴക്കിന് പിന്നിലെ സത്യം വെളിപ്പെടുത്തി സുഹൃത്തുക്കള്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഐശ്വര്യയോട് അഭിഷേക് പൊതുവേദിയില്‍ ദേഷ്യപ്പെട്ടു എന്നത്. രബ്ജിത്തിന്റെ സ്‌പെഷല്‍ സ്‌ക്രീനിങിന്റെ റെഡ് കാര്‍പറ്റില്‍ ഫോട്ടോ ഷൂട്ടിനിടയ്ക്ക് അഭിഷേക് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കിയത്. ഇരുവരും തമ്മില്‍ ഗൗരവകരമായ എന്തോ പ്രശ്‌നമുണ്ടെന്നും ഏറെ നാളുകളായി അകല്‍ച്ചയിലാണെന്നുവരെ ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അവര്‍ക്കിടയില്‍ യാതൊരു വിധപ്രശ്‌നങ്ങളുമില്ലെന്നും ഐശ്വര്യയും അഭിഷേകും മാതൃകാ ദമ്പതികളാണെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. അഭിഷേക് എല്ലാ കാര്യങ്ങളും തണുപ്പന്‍ രീതിയില്‍ കൈകാര്യം ചെയ്യുന്ന ആളാണ്. അത് ഐശ്വര്യയ്ക്ക് ലഭിച്ച സ്വീകരണമായിരുന്നു. അവിടെ താനൊരിക്കലും ഒരു ആകര്‍ഷക ഘടകമാകരുതെന്ന് വിചാരിച്ചാണ് ഐശ്വര്യ നിര്‍ബന്ധിച്ചിട്ടും അഭിഷേക് മാറിനിന്നത്. ഒരു കുടുംബത്തിന് വേണ്ട പിന്തുണ ഐശ്വര്യയ്ക്ക് വേണമെന്ന തീരുമാനത്തോടെയാണ് അവര്‍ കുടുംബ സഹിതം ആ റെഡ്കാര്‍പ്പറ്റില്‍ എത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഐശ്വര്യ ഫോട്ടോ സെഷന് വിളിച്ചിട്ടും അഭിഷേക് കേട്ട ഭാവം നടിച്ചില്ല. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അഭിഷേക് ഐശ്വര്യയുടെ അടുത്തുനിന്നു. ഫോട്ടോ എടുക്കുന്നതിനിടെ ‘ഐശ്വര്യയുടെ ഫോട്ടോ മാത്രം എടുത്തോളൂ’ എന്ന് പറഞ്ഞ് അഭിഷേക് ഇറങ്ങിപ്പോവുകയായിരുന്നു. ബച്ചന്‍ കുടുംബവും ഐശ്വര്യയുടെ കുടുംബവും ഒരുമിച്ചാണ് സര്‍ബ്ജിത്തിന്റെ സ്‌പെഷല്‍ സ്‌ക്രീനിങിനെത്തിയത്‌
പോലീസുകാരുമായുള്ള തര്‍ക്കത്തിനിടെ യുവതി പോലീസ് സ്‌റ്റേഷനില്‍ തുണിയുരിഞ്ഞു (വിഡിയോ)

SHARE