പങ്കാളിയുടെ ഈ രണ്ടു പരാതികള്‍ ഒരിക്കലും തള്ളികളയരുത്… അത് ദാമ്പത്യത്തകര്‍ച്ചയിലേക്കു നയിക്കും

ദാമ്പത്യത്തില്‍ സ്ത്രീയായാലും പുരുഷനായാലും വരുത്തുന്ന രണ്ടു പ്രധാന പിഴവുകളുണ്ട്. ഒരുപക്ഷേ ദാമ്പത്യം തന്നെ തകര്‍ത്തേക്കാവുന്ന രണ്ടു പരാതികള്‍. ദാമ്പത്യത്തകര്‍ച്ചയിലേക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. സ്ത്രീകള്‍ ഉന്നയിക്കുന്ന രണ്ടു പ്രധാന പരാതികള്‍ ഇവയാണ്. ഒന്ന്, തന്റെ പുരുഷന്‍ തന്റെ കൂടെ ഇരിക്കുന്നില്ല എന്നതാണ് സ്ത്രീകളുടെ പ്രധാന പരാതി. പുരുഷന് തന്നോട് വേണ്ടത്ര അടുപ്പവും ബന്ധവും ഇല്ലെന്നതാണ് രണ്ടാമത്തെ പരാതി.ഇത്തരം സ്ത്രീകള്‍ വല്ലാതെ ഏകാന്തത അനുഭവിക്കുന്നവരായിരിക്കും. ഒരു ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ പോലും അവര്‍ വല്ലാതെ ഏകാന്തത അനുഭവിക്കും. അതിനു കാരണം ഈ ചിന്താഗതി തന്നെയാണ്. ഇത്തരക്കാര്‍ പുരുഷന്‍മാര്‍ അടുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തുണ്ടാകുമെങ്കില്‍ പോലും അങ്ങനെ വിശ്വസിക്കില്ല. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് വൈകാരികമായി തന്റെ പുരുഷന്‍ തന്റെ കൂടെ ഉണ്ടാകണമെന്നാണ്. അതായത്, അവര്‍ പറയുന്നതു കേട്ടും അവരെ കെയര്‍ ചെയ്തും അവരെ ഹൃദയത്തോടു ചേര്‍ത്തും ഒപ്പമുണ്ടാകണമെന്ന്.ഇനി പുരുഷന്‍മാരുടെ പരാതികള്‍ പറയട്ടെ. പൊതുവായി പുരുഷന്‍മാര്‍ തന്റെ ഇണയെ പറ്റി പറയുന്ന പരാതികള്‍ ഇവയാണ്. ഒന്ന്, കാര്യത്തിനും കാര്യമില്ലാതെയും വഴക്കടിക്കുന്നു. രണ്ട്, അവള്‍ക്ക് ലൈംഗികതയില്‍ വേണ്ടത്ര താല്‍പര്യമില്ല. ഇത്തരം പുരുഷന്‍മാരും ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ പോലും ഏകനായി അനുഭവപ്പെടുന്നവരാണ്. സ്ത്രീകളെ പോലെ തന്നെ ഇത്തരം പുരുഷന്‍മാരും കൂടുതല്‍ അടുപ്പം ആഗ്രഹിക്കും. ഇതിനു പൊതുവായി ഒരു പരിഹാരമാണ് കാണുന്നത്. കൂടുതല്‍ പൊരുത്തപ്പെടുക.പുരുഷന്‍മാര്‍ തന്റെ ഇണയോടു കൂടുതല്‍ അടുപ്പം കാണിക്കുന്നതോടെ അവിടെ വഴക്ക് ഇല്ലാതാകും. ലൈംഗികതയില്‍ താല്‍പര്യം വര്‍ധിക്കും. അങ്ങനെ ഇരുവരുടെയും ഏകാന്തതാ മനോഭാവം മാറ്റുകയുമാവാം.
പങ്കാളിയുമായുള്ള ലൈംഗിക ബന്ധം; 92 ശതമാനം പേര്‍ക്കും കിടപ്പറ താല്‍പ്പര്യമില്

SHARE