ഇന്ന് രാത്രി മഞ്ജുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടവല്ല കാര്യവും നടക്കുന്നുണ്ടോ?

ഇന്ന് രാത്രിയാവാന്‍ കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യര്‍. ഇന്ന്, മാര്‍ച്ച് 25 ന് ഒന്ന് രാത്രി ആകാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത്. അത്രയേറെ ആകാക്ഷയോടെ എന്തിനാണ് മഞ്ജു കാത്തിരിയ്ക്കുന്നത്? മറ്റൊന്നുമല്ല, മഞ്ജു വാര്യര്‍ ഇന്ന് രാത്രി ദോഹയില്‍ എത്തും. ദോഹയില്‍ കല്യാണിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് വേണ്ടി എത്തുന്നതാണ് മഞ്ജു. തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍സ് ആയ അമിതാഭ് ബച്ചനും പ്രഭുവും നാഗാര്‍ജ്ജുനയും ചടങ്ങില്‍ എത്തും എന്നതാണത്രെ ഈ സന്തോഷത്തിന് കാരണം. സിനിമയില്‍ നിന്ന് വിട്ടു നിന്ന മഞ്ജു തിരിച്ചെത്തിയത് അമിതാഭ് ബച്ചനൊപ്പം കല്യണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ്. കല്യാണിന്റെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാളാണ് മഞ്ജുവും.
ഞാനൊരു നല്ല ഭര്‍ത്താവ് അല്ലെന്ന് ഫഹദ്

മലയാളത്തിലെ പ്രമുഖ നടന്റെ വായ്‌നാറ്റം കാരണം നടി സെറ്റില്‍ നിന്ന് ഇറങ്ങിപോയി

SHARE