സ്ഥിരമായി ഡൈ ഉപയോഗിച്ചാല്‍ കാന്‍സര്‍വരെ വന്നേക്കാം

പ്രായഭേദന്യേ എല്ലാവരെയും ബാധിച്ചിരിക്കുന്ന പ്രശ്‌നമാണ് അകാലനര. വളരെ ചെറുപ്പത്തില്‍ തന്നെ മിക്കവര്‍ക്കും നരയെ ഭയക്കണമെന്നതാണ് അവസ്ഥ. എന്നാല്‍ വിപണയില്‍ ലഭ്യമായ പല തരത്തിലുള്ള കളര്‍ ഡൈകള്‍ നരയെ സിംപിളായി തോല്‍പ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ എല്ലാവരും സ്ഥിരമായി ഡൈ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. എന്നാല്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഡൈ ചെയ്യുന്നത് ശരീരത്തിനു ദോഷകരമാണെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്നു ഭാവിയില്‍ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുകയും ചെയ്യും. കൂടാതെ മുടി കൊഴിയുന്നതിനും പിളരുന്നതിനും കാരണമാകും. മാത്രമല്ല, ചെവി, കണ്ണ്. മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയ്ക്കും ഇടയാക്കും. ഡൈയില്‍ അടങ്ങിയിരിക്കുന്ന ചല രാസപദാര്‍ഥങ്ങള്‍ കാന്‍സര്‍ രോഗത്തിനു വരെ കാരണമാക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വിട്ടു മാറാത്ത ചുമ, ആസ്മ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.
ശ്വേതാ മേനോനും ബിസിനസ് രംഗത്തേക്ക്

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചു: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ

SHARE