അഞ്ച് വര്‍ഷത്തേക്ക് ഗര്‍ഭിണികളാകരുതെന്ന് വനിതാ പൈലറ്റ്മാരോട് വ്യോമസേന

ന്യൂഡല്‍ഹി: പരിശീലന കാലയളവില്‍ ഗര്‍ഭിണിയാകരുതെന്ന് വനിതാ പൈലറ്റ്മാരോട് വ്യോമസേനയുടെ നിര്‍ദേശം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധ വിമാനം പറത്തുവാന്‍ നിയോഗിക്കപ്പെട്ട ധീര വനിതകളാണ് ഭാവനകാന്ത്, ആവണി ചതുര്‍വേദി, മോഹന സിംഗ് എന്നിവര്‍. എന്നാല്‍ അഞ്ചു വര്‍ഷത്തെ പരിശീലന കാലയളവില്‍ ഗര്‍ഭിണിയാകരുതെന്ന് ഇവരോട് വ്യോമസന പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഹൈദരാബാദില്‍ യുദ്ധമുഖത്തേക്ക് പോകുന്നതിനായുള്ള കഠിന പരിശീലനത്തിലാണ് മൂവരും.
പരിശീലന കാലയളവില്‍ ഗര്‍ഭം ധരിച്ച് ഇവരുടെ ലക്ഷ്യം മുടങ്ങാതിരിക്കാനാണ് ഇത്തരത്തിലൊരു നിബദ്ധന പുറപ്പെടുവിപ്പിച്ചതെന്ന് വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ ബിഎസ് ധനോവ പറഞ്ഞു. ഇത് ലോകത്തിലെ ആദ്യ സംഭവമായിക്കാണരുതെന്നും മറ്റു രാജ്യങ്ങളിലെ വ്യോമസേനകളും സമാനമായ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുണ്‍ മുതല്‍ കര്‍ണാടകയിലെ ബിദറില്‍ വച്ചു നടക്കുന്ന മൂന്നാംഘട്ട പരിശീലനത്തില്‍ ബ്രിട്ടീഷ് ഹോക്ക് യുദ്ധ വിമാനങ്ങളും അതിന് ശേഷം സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളിലും ഇവര്‍ പരിശീലനം നേടും. ആദ്യമായി യുദ്ധമുഖത്തേക്ക് വന്ന മൂവരേയും ഏറെ അഭിമാനത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. പരിശീലനം പൂര്‍ത്തിയാക്കി രാജ്യത്തെ സേവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൂവരും.

അഞ്ച് ദിവസംകൊണ്ട് നാലരക്കോടിയിലേറെ പേര്‍ കണ്ട വീഡിയോ..!

SHARE