പ്രവാസികള്‍ക്ക് നാടന്‍ അച്ചാറും ഭക്ഷണ സാധനങ്ങളും ഇനി ഓര്‍മ മാത്രമാകും, പുതിയ വിലക്കുമായി യുഎഇ

അബുദാബി: നാട്ടില്‍ വന്നുപോകുമ്പോള്‍ നാടന്‍ അച്ചാറുകളും ചിപ്‌സും മറ്റു പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളും കൊണ്ടുപോകുന്നത് പ്രവാസികളുടെ ശീലമാണ്. സുഹൃത്തുക്കള്‍ വഴിയും ഇത്തരം സാധനങ്ങള്‍ നാട്ടിലെ ബന്ധുക്കള്‍ കൊടുത്തുവിടാറുണ്ട്. എന്നാല്‍ ഇനി അതൊന്നും നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മനസിലാകുന്നത്. നാട്ടില്‍ നിന്നും യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ ഇറച്ചി വറത്തതും, അച്ചാറും, ചിപ്‌സും ഒക്കെ പെട്ടിനിറയെ കൊണ്ടുപോകുന്നതിന് നിയന്ത്രണം. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ യുഎഇയിലേക്ക് ഇനി ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് തീരുമാനം.. പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. നാട്ടില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആണ് തീരുമാനം തിരിച്ചടിയാകുന്നത്. അവധിക്കു നാട്ടില്‍ പോയിവരുമ്പോള്‍ ബാഗുകള്‍ കുത്തിനിറച്ച് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നതിന് ഇനി കഴിയാതെയാകും.
ആരോഗ്യസംരക്ഷണത്തിനും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുമാണ് തീരുമാനമെന്ന് പരിസ്ഥിതി ജല മന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് അറിയിച്ചു. കുട്ടികളുടെ ആവശ്യത്തിനാണെങ്കില്‍ മാത്രം അതിനായുള്ള പ്രത്യേകം ഭക്ഷണങ്ങള്‍ 10കിലോ വരെ അനുവദിക്കും. കൂടാതെ പഴവും പച്ചക്കറികളും പത്തുകിലോ കൊണ്ട് വരാം. പച്ചമരുന്നുകള്‍ സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയും 10കിലോ കൊണ്ടുവരാം. കുങ്കുമ പൂവ് അരക്കിലോയില്‍ കൂടുതല്‍ അനുവദിക്കില്ല. മധുര പലഹാരങ്ങള്‍ എണ്ണ, തൈര്, മത്സ്യം, ഇറച്ചികള്‍ എന്നിവ അനുവദിയ്ക്കില്ല. ശീതള പാനീയങ്ങള്‍ വെള്ളം പഴച്ചാറുകള്‍ ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ കൊണ്ടുവരാമെങ്കിലും അളവിലും തൂക്കത്തിലും നിയന്ത്രണം ഉണ്ട് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് രേഖകളുണ്ടായിരിക്കണം. ഇനി ഏതെങ്കിലും ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേക അനുമതി വാങ്ങി വേണമെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാമെന്നും മന്ത്രി വ്യക്തമാക്കി.

നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് യുവതി പ്രവാസി യുവാവിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ഒടുവില്‍ പൊല്ലാപ്പായി

പ്രവാസികള്‍ക്കിടയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന പീഡനകഥകള്‍ പുറത്ത്

SHARE