ബ്രഹ്മാണ്ഡചിത്രം കൊച്ചടൈയാന്റെ ട്രെയിലര്‍ കാണാം

സ്‌റ്റൈല്‍ മന്നന്റെ ബ്രഹ്മാണ്ഡചിത്രം കൊച്ചടൈയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 11നാണ് തിയറ്ററുകളില്‍ എത്തുന്നത്. പൂര്‍ണ്ണമായും പെര്‍ഫോമന്‍സ് ക്യാപ്ച്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ചിത്രമാണ് കൊച്ചടിയാന്‍. അവതാര്‍, ടിന്‍ ടിന്‍,ബിവോള്‍ഫ് തുടങ്ങിയ ചിത്രങ്ങളിലുപയോഗിച്ച അതേ സാങ്കേതികവിദ്യ. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കൊച്ചടിയാനില്‍ സ്‌റ്റൈല്‍മന്നനൊരു ഗാനവും ആലപിക്കുന്നുണ്ട്. 100 കോടി ചെലവില്‍ പുറത്തിറങ്ങുന്ന ബിഡ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗികമായി പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ 12-12-12 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഓരോ കാരണങ്ങളാല്‍ പുറത്തിറങ്ങാതിരുന്നത്. ദീപികാ പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ ശരത് കുമാര്‍, ശോഭന, ജാക്കി ഷറോഫ്, നാസര്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ആറുഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

SHARE