റാസ് അല്‍ ഖൈമയില്‍ തുംബൈ മെഡിക്കല്‍ ക്ലിനിക്ക് & ഫാര്‍മസിയുടെ ഉദ്ഘാടനം 24ന്

റാസ് അല്‍ ഖൈമ: തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ റാസ് അല്‍ ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ മെഡിക്കല്‍ ക്ലിനിക്ക് & ഫാര്‍മസിയുടെ ഉദ് ഘാടനം 2016 ജനുവരി 24 ന് രാവിലെ 11 മണിക്ക് ശൈഖ് അഹ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി (ചെയര്‍മാന്‍, റാസ് അല്‍ ഖൈമ ഫ്രീസോണ്‍ അതോറിട്ടി) നിര്‍വഹിക്കും. ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡണ്ട് അക് ബര്‍ മൊയ്തീന്‍ എന്നിവര്‍ പങ്കെടുക്കും.
യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ലെ വിവിധ എമിറേറ്റുകളില്‍ ‘തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ‘തുംബൈ ക്ലീനിക്കുകള്‍’ ലക്ഷ്യമാക്കുന്നത്. തുംബൈ ക്ലീനിക്കുകളോടനുബന്ധിച്ച് പൂര്‍ണ്ണമായ ഒരു ‘ഹോം ??ഹെല്‍ത്ത്‌കെയര്‍’ വിഭാഗമെന്ന നിലയില്‍ ‘തുംബൈ ഫാര്‍മസിയും’ ക്രമീകരിച്ചിട്ടുണ്ട്. തുംബൈ ക്ലീനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, പീഡിയാട്രിക്‌സ്, കാര്‍ഡിയോളജി, നേത്രശാസ്ത്രം, ജനറല്‍ ശസ്ത്രക്രിയ, റേഡിയോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഫാര്‍മസി ഡിപ്പാര്‍ട്ട് മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഉദ് ഘാടനത്തോടനുബന്ധിച്ച് ജനുവരി 24 ന്
തുംബൈ മെഡിക്കല്‍ ക്ലീനിക്ക് റാസ് അല്‍ ഖൈമ ശാഖയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്രമീകരിച്ചിട്ടുണ്ട് . വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലിനിക്കുകളും ഫാര്‍മസികളും യു.എ.ഇ ലെ വിവിധ എമിറേറ്റുകളില്‍ ആരംഭിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.

പ്രചരിച്ചതെല്ലാം നുണക്കഥ.. സത്യം ദേ ഇതാണ് .മഞ്ജുവിന് ദിലീപ് നല്‍കിയത് 100 കോടി

SHARE