സ്ഥിരമായി അശ്ലീല വിഡിയോകള്‍ കണ്ടാല്‍ സംഭവിക്കുന്നത്?

അശ്ലീല വിഡിയോകള്‍ കണുന്നത് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സ്ഥിരമായി അശ്ലീല വിഡിയോകള്‍ കണുന്നത് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഏഴു രാജ്യങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി പോണ്‍ കാണുന്ന സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക അതിക്രമ സ്വഭാവം ഏറിവരുന്നതായി കണ്ടെത്തി. ഇന്ത്യാന യൂണിവേഴ്‌സിറ്റിയും യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയും ചേര്‍ന്നാണ് പോണോഗ്രഫി മൂലം ഏറിവരുന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച പഠന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അശ്ലീല വിഡിയോകള്‍ക്ക് അടിമകളായവര്‍ ഇരകളെ ആക്രമിച്ചു കീഴ്‌പെടുത്താനും പീഡനത്തിനിരയാക്കാനുമുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.സ്ഥിരമായി അശ്ലീല വിഡിയോകള്‍ കാണുന്ന എല്ലാവരിലും ഈ സ്വഭാവം കാണണമെന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് കമ്മ്യൂണിക്കേഷനിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

അടിവയറിലെ രോമങ്ങള്‍ കണിക്കുന്ന ഫോട്ടോ ട്വിറ്ററില്‍; 18കാരിക്ക് സംഭവിച്ചത് …

അശ്ലീല വീഡിയോ കാണുന്നതില്‍ കേരളത്തിന്റെ സ്ഥാനം കേട്ടാല്‍ ഞെട്ടും

SHARE