അവിടെ വെള്ളപ്പൊക്കം, ഇവിടെ കല്യാണം..! നടി കാതല്‍ സന്ധ്യയ്ക്ക് കണ്ണനുമുന്നില്‍ വിവാഹം

ഗുരുവായൂര്‍ : അവിടെ പ്രളയദുരിതം, ഇവിടെ കല്യാണം….! കല്യാണം, പ്രളയം, കല്യാണം പ്രളയം.. ഒടുവില്‍ … അവര്‍ വിവാഹിതരായി. ചെന്നൈയിലെ പ്രളയഭൂമിയില്‍ നിന്ന് ദുരിതങ്ങളേറെ സഹിച്ചെത്തി നടി കാതല്‍ സന്ധ്യ കണ്ണനുമുന്നില്‍ വരണമാല്യമണിഞ്ഞു. ‘കാതല്‍’ സിനിമയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും ‘ട്രാഫിക്’ സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയ കാതല്‍ സന്ധ്യയ്ക്ക് വരന്‍ ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരന്‍ താലി ചാര്‍ത്തി. വിവാഹം ആഘോഷപൂര്‍വം നടത്താനായിരുന്നു തീരുമാനം. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തയാറാക്കി കാത്തിരിക്കുന്നതിനിടെയാണ് ചെന്നൈയില്‍ പ്രളയം സംഭവിച്ചത്.
വടപളനിയിലെ ആറാംനിലയിലെ ഫ്‌ലാറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരു കുടുംബങ്ങളും ഫോണില്‍ ബന്ധപ്പെട്ടത്.
വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറില്‍ കയറിയപ്പോള്‍ കാറിന്റെ പകുതിയിലേറെ വെള്ളം. ഒടുവില്‍ പണം കൊടുത്ത് കാര്‍ അര കിലോമീറ്ററോളം തള്ളി നീക്കി വെള്ളമില്ലാത്ത സ്ഥലത്തെത്തി സ്റ്റാര്‍ട്ടാക്കി. ബസ് വാടകയ്ക്ക് വിളിച്ച് ഇരു കുടുംബങ്ങളും അര്‍ധരാത്രിയോടെ പുറപ്പെട്ടു.
ശനിയാഴ്ച രാത്രി ഗുരുവായൂരിലെത്തി. ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് സന്ധ്യയുടെ മാതാപിതാക്കളായ മായയും അജിത്കുമാറും പറഞ്ഞു.
ദുരിത ബാധിതര്‍ക്ക് സ്വന്തം വീടും ഒരു കോടി രൂപയും നല്‍കി തമിഴരുടെ സ്വന്ത തല അഞ്ചുകോടി നല്‍കി വിജയ്
ചെന്നൈ ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കിയ മഞ്ജുവിനെതിരേ ദിലീപ്‌

ലിപ് ലോക്ക് ചെയ്യാന്‍ മുരളിഗോപിയുടെ സ്റ്റഡി ക്ലാസ്; ഹണിറോസ് വെളിപ്പെടുത്തന്നു

പ്ലീസ് ഒന്നു നിര്‍ത്തൂ… രശ്മിയെ ആരും തെറിവിളിക്കല്ലേ.. അടിവസ്ത്രം ഊരി ചെരുപ്പില്‍ തൂക്കി ദേ അടുത്ത ഫോട്ടോ എത്തി

പ്രിയങ്കയുടെ നീണ്ട ലിപ്‌ലോക്കുമായി ടെലിവിഷന്‍ സീരീസ് ക്വാന്‍ഡിക്കോയുടെ വീഡിയോ ടീസര്‍

മഞ്ജുവാര്യര്‍ പ്രമുഖ പരസ്യചിത്ര സംവിധായകനുമായി പ്രണയത്തില്‍; ഞെട്ടലോടെ സിനിമാ ലോകം,

രശ്മിയുടെ ഒരു രാത്രിയ്ക്ക് 80,000രൂപ; ഭര്‍ത്താവ് ആളെകണ്ട് ബോധ്യപ്പെട്ടശേഷം കരാര്‍ ഉറപ്പിക്കും..

എന്റെ ഫോട്ടോകള്‍ക്കു താഴെ സംസ്‌കാരം ചര്‍ദിച്ചു സ്വയംഭോഗം ചെയ്യുന്നവര്‍ വളരുന്നതുവരെ ഞാന്‍ തുടരും: കിസ്സ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി ആര്‍. നായര്‍

SHARE