വി.ടി ബാലറാമിന് വീണ്ടും പൊങ്കാല; ധാര്‍മികത ഉണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന്

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളെപ്പറ്റി വി ടി ബാലറാം ഇട്ട പോസ്റ്റിനു താഴെയാണ് ഇത്തവണ പൊങ്കാല . ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തെ അംഗീകരിച്ചു കൊണ്ട് ബഹു. ഹൈക്കോടതിയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. ഈ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണി തല്‍സ്ഥാനം രാജിവക്കുന്നതാണ് എന്തുകൊണ്ടും ഉചിതം എന്ന പരാമര്‍ശിച്ച വി ടി ബാലറാം അദ്ദേഹമതിന് സ്വമേധയാ തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രിയും മുന്നണി നേതൃത്ത്വവും ഇടപെട്ട് ഇക്കാര്യത്തില്‍ ജനങ്ങളാഗ്രഹിക്കുന്ന ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കേണ്ടതാണ് എന്ന അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത് . ഇതാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചത്. കെ എം മാണിയെ ബലികൊടുത്തുകൊണ്ട് കോണ്‍ഗ്രസ്സിനു ഒറ്റയ്ക്ക് അങ്ങിനെ രക്ഷപെടാന്‍ കഴിയില്ലല്ലോ ..കോഴ വാങ്ങിയ മാണി മാത്രമല്ല ബാറ് മുതലാളിമാരെ അങ്ങോട്ട് അയച്ച മുഖ്യമന്ത്രിക്കും കൂട്ട് ഉത്തരവാദിത്യം ഉണ്ട് എന്നാണ് സോഷ്യല്‍മീഡിയയുടെ മറുപടി .നിങ്ങള്‍ കോണ്‍ഗ്രസ്സ് കാര്‍ക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ആദ്യം മുഖ്യമന്ത്രി മന്ത്രിസഭ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിനെ നേരിടട്ടെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട് . തൃത്താല നിയോജക മണ്ഡലത്തിലെ വന്‍ തോല്‍വിയെ പറ്റിയും ആളുകള്‍ ചോദിക്കുന്നുണ്ട്. ധാര്‍മികത ഉണ്ടെങ്കില്‍ പി.സി.ജോര്‍ജിനെ പോലെ രാജിവെച്ച് പുറത്ത് വരാന്‍ ആണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. നെഗറ്റീവ് കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയുമാണെന്നും ആരോപണമുണ്ട്.

SHARE