തുംബൈ ഗ്രൂപ്പ് അവാര്‍ഡുകള്‍ സമ്മാനിച്ചു

അജ്മാന്‍: യു.എ.ഇ.യിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിലെ ജീവനക്കാരില്‍ നിന്നും തെരെഞ്ഞെടുത്ത പ്രതിഭകള്‍ക്കുള്ള ‘തുംബൈ ഗ്രൂപ്പ് അവാര്‍ഡ് ദാന ചടങ്ങ് ‘ അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി ക്യാംപസില്‍ നടന്നു. എഴുപത് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നു മൂവായിരം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ദൈവത്തിന്റെ കൃപയും, ഭരണാധികാരികളുടെ സഹകരണവും, വിശ്വസ്തരായ ജീവനക്കാരുടെ പിന്തുണയുമാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ പറഞ്ഞു. പന്ത്രണ്ടു സെക്ടറുകളിലെ ജീവനക്കാരില്‍ നിന്നും 84 മേഖലയില്‍ മികച്ച സേവനം നല്‍കിയവര്‍ക്ക് തുംബൈ ഗ്രൂപ്പ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി. ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ ഡയറക്ടര്‍ അക് ബര്‍ മൊയ്തീന്‍ സ്വാഗതവും തുംബൈ ഗ്രൂപ്പ് ടാലന്റ് അക്വിസിഷന്‍ മാനേജര്‍ സുരാജ് പത്മനാഭന്‍ നന്ദിയും പറഞ്ഞു.
5

6

9

10

SHARE