അജ്മാന്‍ ജി.എം.സി ഹോസ്പിറ്റലില്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു

അജ്മാന്‍ : യു.എ.ഇലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി.എം.സി ഹോസ്പിറ്റലിന്റെ പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു. ഈ സ്‌കീമില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 17ന് നടക്കുന്ന ക്യാമ്പില്‍ AED.300 ബുക്കിംഗ് ചാര്‍ജ് നല്കി പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍മല്‍ ഡെലിവറി AED.4899 ഉം സിസേറിയന്‍ AED.8399 ഉം നിരക്കിലാണ് ഡിസ്‌കൗണ്ട് ഡെലിവറി പാക്കേജ് നല്കുന്നത്. 2002 ഒക്ടോബര്‍ 17ന് ആരംഭിച്ച അജ്മാന്‍ ജി.എം.സി ഹോസ്പിറ്റല്‍ ഇന്ന് ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പദവിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഡെലിവറി പാക്കേജ് സംബന് ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0504384895, 0509714157, 0503098358, 0525739185 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

SHARE