ഷാര്‍ജയിലെ തുംബൈ (ജിഎംസി) മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഡെന്റല്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ നാലാമത് വാര്‍ഷികാഘോഷം

ഷാര്‍ജ: യു.എ.ഇയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ (ജിഎംസി) മെഡിക്കല്‍ സെന്റര്‍ & ഡെന്റല്‍ സ്‌പെഷ്യാലിറ്റി സെന്ററിന്റെ നാലാമത് വാര്‍ഷികം ആഘോഷിച്ചു. തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി പ്രൊവോസ്റ്റ് ഡോക്ടര്‍ ഗീതാ അശോക് രാജ്, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റീട്ടയില്‍ ഡിവിഷന്‍ ഡയറക്ടര്‍ അക്ബര്‍ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഭരണ സമതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുംബൈ ഷാര്‍ജാ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും, ഷാര്‍ജയില്‍ തുംബൈ ഗ്രൂപ്പിന്റെ പുതിയ ആശുപത്രി ആരംഭിക്കുമെന്നും തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 111 രാജ്യങ്ങളില്‍ നിന്നുള്ള 200,000ത്തിലധികം രോഗികള്‍ക്ക് ചികിത്സ നല്‍കുവാന്‍ ഷാര്‍ജാ മെഡിക്കല്‍ സെന്ററിന് കഴിഞ്ഞുവെന്ന് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഫൈസല്‍ പര്‍വേസ് അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒട്ടനവധി സൗജന്യ മെഡിക്കല്‍ ക്യാംപുകളും സെന്റര്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ വിജയിച്ച രോഗികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മികച്ച സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ക്ക് തുംബൈ ഗ്രൂപ്പ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഡോക്ടര്‍ ഷാജു ഫിലിപ്പ് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
2

3

4

5

SHARE