കെഎഫ്‌സിയില്‍ സിംഗിള്‍ ബക്കറ്റ് ഫെസ്റ്റ്

കൊച്ചി : കെ എഫ് സിയുടെ ജനപ്രിയ ഉല്‍പന്നങ്ങളായ പോപ്‌കോണ്‍ ചിക്കന്‍, ഹോട്ട് വിങ്ങ്‌സ്, ക്രിസ്പി സ്ട്രിപ്‌സ് എന്നിവ സിംഗിള്‍ ബക്കറ്റില്‍ അവതരിപ്പിച്ചു. ഒരാള്‍ക്ക് മാത്രം കഴിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള സിംഗിള്‍ ബക്കറ്റാണ് കെഎഫ്‌സി പുറത്തിറക്കിയിരിക്കുന്നത്. പോപ്‌കോണ്‍ ചിക്കന്‍, ഹോട്ട് വിങ്ങ്‌സ്, ക്രിസ്പി സ്ട്രിപ്‌സ് എന്നീ മൂന്ന് സിംഗിള്‍ ബക്കറ്റുകള്‍ക്ക് 99 രൂപ മുതലാണ് വില. കെ എഫ് സിയുടെ മൂന്നൂറിലേറെ വരുന്ന റസ്റ്ററന്റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ ഭക്ഷണം നല്‍കുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്നതിലും കെഎഫ്‌സി എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് കെഎഫ്‌സി ഇന്ത്യ ജനറല്‍ മാനേജര്‍ രാഹുല്‍ ഷിന്‍ഡേ അഭിപ്രായപ്പെട്ടു. പുതിയ ഓഫറിലൂടെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE