ഫെയ്‌സ്ബുക്ക് മെയില്‍ സര്‍വീസ് നിര്‍ത്തുന്നു

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടാവും. എന്നാല്‍ ഉപയോഗം കുറഞ്ഞതിനാലാല്‍ ഫേസ്ബുക്ക് തങ്ങളുടെ ഔദ്യോഗിക മെയില്‍ സര്‍വ്വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. @facebook.com എന്ന അഡ്രസിലുള്ള മെയില്‍ സര്‍വ്വീസാണ് അവസാനിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വിശദീകരിച്ചു. ഫേസ്ബുക്കിന് മൊബൈല്‍ മെസ്സേജിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാറ്റമെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സര്‍വ്വീസ് ആരംഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഫേസ്ബുക്ക് മെയില്‍ സര്‍വ്വീസ് ഉപയോഗിക്കുന്നവര്‍ക്കായി അധികൃതര്‍ സന്ദേശങ്ങളയച്ചു തുടങ്ങി. ഫേസ്ബുക്ക് മെയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതോടു കൂടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രാഥമിക ഇമെയില്‍ അഡ്രസിലേക്ക് മെയിലുകള്‍ എത്തുന്ന തരത്തില്‍ അക്കൗണ്ട് ഫോര്‍വേഡ് ചെയ്യും.

SHARE