999 രൂപയ്ക്ക് കൊച്ചിയിലെത്താം; വിമാന ടിക്കറ്റ് നിരക്കില്‍ ഓഫറുകളുടെ പെരുമഴ

ബംഗളൂരു: പ്രമുഖ വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റും എയര്‍ ഏഷ്യയും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. റെഡ് ഹോട്ട് ഫെയര്‍ സെയില്‍ എന്ന പേരിലുള്ള സ്‌പൈസ് ജെറ്റ് ഓഫറില്‍ 1899 രൂപയ്ക്കു താഴെ ടിക്കറ്റുകള്‍ ലഭിക്കും. ജൂലായ് എട്ടിനു മുന്‍പു ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണു സ്‌പൈസ് ജെറ്റ് ഓഫറുകള്‍ നല്‍കുക. ജൂലായ് 15നും സെപ്റ്റംബര്‍ 30നും ഇടയ്ക്കുള്ള യാത്രയ്ക്ക് ഓഫര്‍ ലഭിക്കും. അഹമ്മദാബാദ് – മുംബൈ, അഹമ്മദാബാദ് – പുനെ, ബംഗളൂരു – ചെന്നൈ, ബംഗളൂരു – ഹൈദരാബാദ്, ഗോവ – മുംബൈ റൂട്ടുകളില്‍ ഓഫര്‍ ലഭ്യമാണ്. എയര്‍ ഏഷ്യയുടെ ഓഫര്‍ പ്രകാരം ബംഗളൂരു – ഗോവ, ബംഗളൂരു – കൊച്ചി, ബംഗളൂരു – പുനെ, ഗോഹട്ടി – ഇംഫാല്‍ റൂട്ടുകളില്‍ 999 രൂപയ്ക്കു പറക്കാം. ജൂലായ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 16നും ഓഗസ്റ്റ് 31നും ഇടയ്ക്കുള്ള യാത്രകള്‍ക്കു ടിക്കറ്റ് ബുക്ക്‌ചെയ്യാം. ബംഗളൂരു – ജയ്പുര്‍, ബംഗളൂരു – ചണ്ഢിഗഡ് യാത്രയ്ക്ക് 2490രൂപയുടെ ടിക്കറ്റ് എയര്‍ ഏഷ്യ ഓഫര്‍ ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍നിന്നു ദില്ലിക്ക് 3290 രൂപയുണ്ടെങ്കില്‍ പറക്കാം. ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

SHARE