എന്തിനാണ് അന്‍സിബയെ എല്ലാവരും ഇങ്ങനെ ക്രൂശിക്കുന്നത്?

എന്തിനാണ് അന്‍സിബയെ എല്ലാവരും ഇങ്ങനെ ക്രൂശിക്കുന്നത്? ഞാന്‍ എന്തിട്ടാലും ഉടന്‍ പറയും ഗ്ലാമറസ് ആയെന്ന് എല്ലാവരും പറയുന്നതായി അന്‍സിബ ഹസന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിബ മനസു തുറന്നത്.
അത് എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. ഫുള്‍ സ്ലീവ് സല്‍വാറിട്ടാലും ദാവണി ഉടുത്താലും ഒക്കെ പ്രശ്‌നമാ. ഇതൊരു റെയ്‌നി സോങ് ആണ്. അതിനനുസരിച്ചുള്ള വേഷം മാത്രമേ ഞാന്‍ ഇട്ടിട്ടുള്ളു. ഞാന്‍ ഇടുന്നതിനെക്കാള്‍ ഇറക്കം കുറഞ്ഞ സ്‌കര്‍ടിട്ട് പലരും അഭിനയിക്കുന്നുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവുമില്ല. ഞാന്‍ ആയതുകൊണ്ട് ആരും അക്‌സപ്റ്റ് ചെയ്യാത്തതാണോ എന്ന് അറിയില്ല. ഫിലിം ചെയ്യുമ്പോള്‍ ഡയറക്ടര്‍ പറയുന്നത് അനുസരിക്കണം. പറ്റില്ലെന്നു പറഞ്ഞാല്‍ മോള് വീട്ടില്‍ പോയി ഇരുന്നു കൊള്ളാന്‍ പറയില്ലേ! വൃത്തികെട്ട രീതിയില്‍ ഡ്രസ്സ് ചെയ്ത് ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല. അഭിമുഖത്തിന്റെ പൂര്‍ണരൂപം താഴെ

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് തേജോവധം ചെയ്യപ്പെട്ട നടിയാണ്അന്‍സിബ ഹസ്സന്‍ . വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടും താരം ഇതുവരെയും പ്രതികരിച്ചിട്ടുമില്ല. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബുദ്ധസന്യാസികള്‍ക്കൊപ്പം നില്‍ക്കുന്ന അന്‍സിബയുടെ ചിത്രവും വിവാദമായി. ഫേസ്ബുക്കില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ അന്‍സിബ. ഇതാദ്യമായി വിവാദങ്ങളോട് അന്‍സിബ പ്രതികരിക്കുന്നു….

അന്‍സിബയും ഇപ്പോള്‍ ചെമ്മീന്റെ ഭാഗമായിരിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്തൊക്കെയാണ് വിശേഷങ്ങള്‍?
ansiba-702x336

ചെമ്മീന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ ഒരു ഭാഗ്യമായി കരുതുന്നു. ഷലോമി െന്നാണ് ിതിലെ കഥാപാത്രത്തിന്റെ പേര്. ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ കുട്ടിയാണ്. ഞാന്‍ ഇതുവരെ ചെയ്ത കാരക്ടറുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഷലോമിയുടേത്. ഇതുവരെ ചെയ്തതെല്ലാം ഒരു പാവം കാരക്ടറായിരുന്നെങ്കില്‍ ഇതില്‍ ഞാന്‍ നേരേ തിരിച്ച് നായകന്‍ ഷൈന്‍ ടോമുമായി എപ്പോഴും വഴക്കുണ്ടാക്കുന്ന വേഷമാണ്. പുറകേ നടന്ന് പ്രേമിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. വളരെ എജ്യുക്കേറ്റഡ് ആയ ഒരാളാണ്. എംബിഎ ബിരുദമൊക്കെയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല എപ്പോഴും അടി ഉണ്ടാക്കുക തന്നെ. ഷൈനാകട്ടെ, പണിക്കൊന്നും പോകാതെ മടി പിടിച്ചിരിക്കുന്ന ഒരാളാണ്. അച്ഛന്‍ പൊലീസ് ഓഫീസറാണ്. അച്ഛന്റെ കാശില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്ന മകന്‍. മകന്റെ ഏക സമാധാനക്കേട് ഈ ഗേള്‍ ഫ്രണ്ട് ഉണ്ടാക്കിവയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ശങ്കറാണ് അച്ഛന്റെ വേഷം ചെയ്തിരിക്കുന്നത്. തല്‍ക്കാലം ഇപ്പോള്‍ ഇത്രയും വിശേഷമേ പറയാന്‍ സാധിക്കൂ. ശേഷം സ്‌ക്രീനില്‍.

അന്‍സിബയുടെ കാരക്ടറുമായി ഷലോമിക്ക് എന്തെങ്കിലും സാമ്യമുണ്ടോ? അന്‍സിബയും ഇതുപോലൊരു വഴക്കാളിയാണോ?

ഏയ്, ഒരിക്കലുമില്ല. എന്റെ കാരക്ടറുമായി സാമ്യമുള്ളത് ദൃശ്യത്തിലെ കഥാപാത്രത്തിനാണ്. എല്ലാ വിശേഷവും വീട്ടില്‍ ഷെയര്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. സ്‌കൂളിലെ ആയാലും കോളജിലെ ആയാലും ഷൂട്ടിങ് ലൊക്കേഷനിലെ ആയാലും എല്ലാ കാര്യങ്ങളും ഇങ്ങനെ വാതോരാതെ പറഞ്ഞു കണ്ടിരിക്കും. കേള്‍ക്കുന്നവര്‍ മടുത്താലും ഞാന്‍ മടുക്കില്ല.

അടി ഉണ്ടാക്കാനാണേല്‍ തീരെ താല്‍പര്യവുമില്ല. ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കും. ആയങ്കര ദേഷ്യം വരികയാമേല്‍ വേറെ എവിടെയെങ്കിലും പോയി കുറേ നേരം മിണ്ടാതിരിക്കും. അതോടെ എല്ലാ ദേഷ്യവും പമ്പ കടക്കും. വീട്ടില്‍ ആരോടും വഴക്കും ഉണ്ടാക്കാറില്ല.

ഷീ ടാക്‌സിയില്‍ കാവ്യാ മാധവനോടൊപ്പവും അഭിനയിച്ചിരുന്നല്ലോ? എങ്ങനെ ഉണ്ടായിരുന്നു കാവ്യയുമായുള്ള സൗഹൃദം?
she-taxi-ansiba.jpg.
ഷീ ടാക്‌സിയുടെ സെറ്റ് നല്ല ജോളി ആയിരുന്നു. ഞാനാണെങ്കില്‍ നമ്മളൊക്കെ മനസില്‍ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഒരു കാവ്യ ചേച്ചി ഉണ്ടല്ലോ ആ ലൈനിലായിരുന്നു ആദ്യം ചേച്ചിയെ കണ്ടത്. ചേച്ചിക്കാകട്ടെ ദൃശ്യം കണ്ട ഫീലിങ്ങിലുള്ള അന്‍സിബയും. പക്ഷേ, ആദ്യത്തെ ഫോട്ടോഷൂട്ട് കഴിഞ്ഞതോടെ തന്നെ ആ ഫീലിങ്ങെല്ലാം മാറി. ഞങ്ങള്‍ വലിയ സുഹൃത്തുക്കളായി.

ഷൂട്ട് കഴിഞ്ഞ് രാത്രി ഞങ്ങള്‍ രണ്ടാളും കൂടി ഷോപ്പിങ്ങിനു പോകും. ചോക്കളേറ്റും സ്‌നാക്‌സുമൊക്കെ വാങ്ങിക്കഴിച്ച് കറങ്ങി നടക്കും. കര്‍ണാടകയിലും കൂര്‍ഗിലുമായതിനാല്‍ത്തന്നെ മലയാളികള്‍ അല്ലാത്തവര്‍ക്ക് നമ്മളെ പരിചയവുമില്ല. ഷോപ്പിങ് മോളിലൊക്കെ പോയി എന്ത് രസകരമായ ദിവസങ്ങളായിരുന്നെന്നോ!

ഷൂട്ടിങ് കഴിഞ്ഞിരിക്കുന്ന ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കും, അത് സിനിമാവിശേഷങ്ങളൊന്നുമല്ല. വീട്ടിലെ വിശേഷങ്ങളും കുക്കിങ്ങും മലബാര്‍ഭാഷയും ഒക്കെയായിരുന്നു ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നിരുന്നത്. ഞങ്ങള്‍ കൊളോക്കിയല്‍ ഭാഷയാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ചേച്ചി കളിയാക്കുമായിരുന്നു.

അന്‍സിബയെ ഫെയ്‌സ്ബുക്കില്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? ഫോട്ടോ പോസ്റ്റ് ചെയ്യുമ്പള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നുണ്ടല്ലോ?

എനിക്ക് അറിയില്ല. പേഴ്‌സണലി എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല. കംപ്യൂട്ടറില്‍ നിന്ന് വളരെ അകലം പാലിക്കുന്ന ഒരാളാണ് ഞാന്‍. അതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവുകളൊന്നും എനിക്കില്ല. ഞാന്‍ ലാപ്‌ടോപ്പ് തുറക്കുന്നത് ഗെയിം കളിക്കാന്‍ മാത്രമാണ്. അതും കുറച്ചു കഴിയുമ്പോള്‍ നിര്‍ത്തി വയ്ക്കും.

ഞാന്‍ ഫോട്ടോകളെല്ലാം ഒരു ഏജന്‍സിക്കാണ് അയച്ചു കൊടുക്കുന്നത്. ഷീ ടാക്‌സിയുടെ ഷൂട്ടിങ് സമയത്ത് ബുദ്ധസന്യാസികളുടെ ഒപ്പം നിന്ന് എടുത്ത ഫോട്ടോയാണ് വിവാദമായത്. ആ ഫോട്ടോ എടുത്ത സമയത്തു തന്നെ ഞാന്‍ ഏജന്‍സിക്ക് അയച്ചതാണ്. പക്ഷേ ആ ചേട്ടന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് മ്യാന്‍മറില്‍ പ്രശ്‌നം നടന്ന സമയത്തായിരുന്നു. അതാണ് വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയതെന്നു തോന്നുന്നു.

ആ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നല്ലോ?

അതേ, ഞാന്‍ തന്നെ വിളിച്ചു പറഞ്ഞ് ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്. ഫെയ്‌സ്ബുക്ക് നോക്കാത്തതിനാല്‍ത്തന്നെ വന്ന കമന്റുകളോ, പ്രശ്‌നങ്ങളോ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പലരും എന്നോട് വിളിച്ചു പറഞ്ഞപ്പോഴാണ് അനിയന്റെ അക്കൗണ്ടില്‍ കയറി ഞാന്‍ ചെക്ക് ചെയ്തത്. വന്ന നെഗറ്റീവ് കമന്റുകളെല്ലാം ഫെയ്ക്ക് ഐഡിയില്‍ നിന്നായിരുന്നു. അതുകൊണ്ടാ പ്രതികരിക്കാതിരുന്നതും പരാതിപ്പെടാതിരുന്നതും. അവര്‍ തന്നെ ഫെയ്ക്ക് ആണ്, പിന്നെ അങ്ങനെ ഉള്ളവരോട് ഞാന്‍ പ്രതികരിച്ചിട്ടെന്തു കാര്യം.

തമിഴ് ലോകവും അന്‍സിബയെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞല്ലോ? പുതിയ തമിഴ്‌സിനിമാ വിശേഷം?

പറഞ്ചോതിയാണ് പുതിയ തമിഴ് ചിത്രം.

SHARE