വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ അടിപിടി..

ബെംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റം. എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്ന് ആര്‍ക്കും അറിയില്ല. ഐ പി എല്‍ ആറാം സീസണിലും വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഐ പി എല്‍ എട്ടില്‍ രണ്ട് തവണ ഇരുടീമുകളും പരസ്പരം വന്നപ്പോള്‍ രണ്ടിലും വിജയം വിരാട് കോലിയുടെ ബാംഗ്ലൂര്‍ ടീമിനായിരുന്നു. ശനിയാഴ്ച മഴ തടസ്സപ്പെടുത്തിയ കളിയില്‍ നേടിയ അവിശ്വസനീയ വിജയമാണ് വിരാട് കോലിയെ ആവേശഭരിതനാക്കിയത്. കളി കഴിഞ്ഞ ശേഷം ഗൗതം ഗംഭീറുമായുള്ള വാക്കുതര്‍ക്കത്തിലാണ് ഇത് അവസാനിച്ചത്. എന്തായാലും 2013 സീസണിലെ പോലെ വഴക്ക് രൂക്ഷമായില്ല ഇത്തവണ. കഴിഞ്ഞ തവണ സഹതാരങ്ങള്‍ ഇടപെട്ടാണ് ഗംഭീറിനെയും കോലിയെയും പിടിച്ചുമാറ്റിയത്.
വിരാട് കോലിയും ഗൗതം ഗംഭീറും ഒരേ നാട്ടുകാരാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത. ഡല്‍ഹിയുടെ കളിക്കാരാണ് രണ്ടുപേരും.

SHARE