ഫ്‌ലോയിഡ് മെയ്‌വെതര്‍ നൂറ്റാണ്ടിന്റെ ബോക്‌സിങ് താരം

ലാസ്‌വേഗാസ്: ആഗോളകായിക പ്രേമികള്‍ ഉറ്റു നോക്കിയ നൂറ്റാണ്ടിന്റെ ഏറ്റവും വാശിയേറിയ ബോക്‌സിംഗ് പോരാട്ടത്തില്‍ അമേരിക്കന്‍ താരം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ലോകചാമ്പ്യനായി. ലാസ്‌വേഗാസിലെ എംജിഎം അരീനയില്‍ നടന്ന ലോക വെല്‍ടര്‍വെയ്റ്റ് ഗഌമര്‍ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഫിലിപ്പീന്‍സ് താരം മാനി പക്കിയാവോയെയാണ് ഇടിച്ചിട്ടത്. മൂന്ന് മിനിറ്റുകള്‍ വീതം നീണ്ട 12 റൗണ്ട് പോരുകളില്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച പോരാട്ടമായിരുന്നു 38 കാരനായ മെയ്‌വെതര്‍ നടത്തിയത്. മത്സരത്തില്‍ മൂന്ന് ജഡ്ജിമാരുടെ തീരുമാനവും മെയ്‌വെതറിന് അനുകൂലമായി. അതേസമയം ഇവര്‍ നല്‍കിയ സ്‌കോറിലെ ചെറിയ വ്യത്യാസം ആശങ്ക ജനിപ്പിച്ചു. ആദ്യ ജഡ്ജി 118100 സ്‌കോര്‍ കുറിച്ചപ്പോള്‍ മറ്റു രണ്ടുപേര്‍ 116112 ആയിരുന്നു സ്‌കോറിട്ടത്. മെയ്‌വെതര്‍ 146 പഞ്ചുകളില്‍ ലക്ഷ്യം കണ്ടപ്പോള്‍ പക്കിയാവോയുടെ 81 പഞ്ചുകള്‍ വിജയിച്ചു. കരിയറില്‍ അപരാജിതനായി മുന്നേറ്റം തുടരുന്ന മെയ്‌വെതര്‍ തുടര്‍ച്ചയായി 48 ാം വിജയമാണ് കുറിച്ചത്. 20 ാം ലോക കീരീടത്തിലേക്ക് ഉയരാനും കഴിഞ്ഞു. മത്സരത്തിലൂടെ 25000 കോടി രൂപയാണ് സംഘാടകര്‍ക്ക് കിട്ടുക. മെയ്‌വെതറിന് 935 കോടിയും പക്വിയാവോയ്ക്ക് 635 കോടി രൂപയുമാണ് പ്രതിഫലം.

SHARE