വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ; യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ

പൊ​ള്ളാ​ച്ചി:∙ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേസി​ൽ യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഊ​ത്ത​ങ്ക​ര സ്വ​ദേ​ശി വെ​ങ്കി​ടേ​ഷാ​ണ് (32) ആണ് അറസ്റ്റിലായത്. കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എം​എ​സ് ഓ​ർ​ത്തോ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യും പൊ​ള്ളാ​ച്ചി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ട്രെ​യ്നി ഡോ​ക്ട​റു​മാ​ണ് ഇ​യാ​ൾ.

ര​ണ്ടു​ദി​വ​സം മു​ൻ​പു ശു​ചി​മു​റി​യി​ൽ പോ​യ ന​ഴ്സാ​ണ് പേ​ന​യു​ടെ ആ​കൃ​തി​യി​ലു​ള്ള ക്യാമറ കണ്ടെത്തിയത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ര​ഹ​സ്യ കാ​മ​റ സ്ഥാ​പി​ച്ച​ത് ആ​രെ​ന്നു ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഡോ​ക്ട​റാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ഒ​ട്ടേ​റെ വ​നി​താ ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും ട്രെ​യ്നി ഡോ​ക്ട​ർ​മാ​രുമു​ണ്ട്. അതിനാൽ തന്നെ ഇവരുടെയെല്ലാം ദൃശ്യങ്ങൾ പ്രതി പകർത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. കേ​സെ​ടു​ത്ത പോ​ലീ​സ് ഡോ​ക്ട​റെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ന​വം​ബ​ർ 16 മു​ത​ൽ ശു​ചി​മു​റി​യി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​യി വ്യ​ക്ത​മാ​യി. ഇ​യാ​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തിൽനിന്നും ഓ​ൺ​ലൈ​നി​ൽ ക്യാ​മ​റ വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. ഇ​യാ​ൾ ജോ​ലി ചെ​യ്ത മ​റ്റ് ആ​ശു​പ​ത്രി​യി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7