ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം പിടികൂടി, പിടിച്ചെടുത്തത് അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈൻ

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് തിങ്കളാഴ്ച നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 6 മ്യാൻമർ പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടികൂടിയ ലഹരിമരുന്നുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 25 കോടി രൂപ വിലവരുമെന്നാണ് അറിയുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയായിരിക്കും ഇത്. കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു,” പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ‌പിടിയിലായവരെ ആൻഡമാൻ പൊലീസിന് കൈമാറും.

നവംബർ 23 ന്, കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനത്തിൻ്റെ പൈലറ്റ് പതിവ് പട്രോളിംഗിനിടെ പോർട്ട് ബ്ലെയറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബാരൻ ദ്വീപിന് സമീപം ഒരു മത്സ്യബന്ധന ട്രോളറിൻ്റെ സംശയാസ്പദമായ മത്സ്യബന്ധന ബോട്ട് ശ്രദ്ധയിൽപ്പെട്ടതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ട്രോളർ താക്കീത് ചെയ്യുകയും വേഗത കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു, അതിനിടയിൽ, പൈലറ്റ് ആൻഡമാൻ നിക്കോബാർ കമാൻഡിന് മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ, അടുത്തുള്ള ഫാസ്റ്റ് പട്രോളിംഗ് കപ്പലുകൾ ബാരൻ ദ്വീപിലേക്ക് അടിപ്പിക്കുകയായിരുന്നു, കൂടുതൽ അന്വേഷണത്തിനായി നവംബർ 24 ന് പോർട്ട് ബ്ലെയറിലേക്ക് മത്സ്യബന്ധന ട്രോളർ വലിച്ചടുപ്പിച്ച് പരിശോധന നടത്തുകയായിരുന്നു.” ഉദ്യോഗസ്ഥൻ പറഞ്ഞു.

മത്സ്യബന്ധന ട്രോളറിൽ നിന്ന് ആറ് മ്യാൻമർ പൗരന്മാരെ കോസ്റ്റ് ​ഗാർഡ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും അഞ്ച് ടൺ മെതാംഫെറ്റാമൈൻ മയക്കുമരുന്നാണ് പിടികൂടിയത്. മെത്താംഫെറ്റാമൈൻ പ്രധാനമായും വിനോദത്തിനോ, ശേഷി വർദ്ധിപ്പിക്കുന്ന മരുന്നായോ ഉപയോഗിക്കുന്നത്. സംയുക്ത ചോദ്യം ചെയ്യലിനായി ഞങ്ങൾ ആൻഡമാൻ നിക്കോബാർ പോലീസിനെ അറിയിച്ചിട്ടുണ്ട്,” പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത് ആദ്യമായല്ല ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഇത്തരം നിരോധിത കള്ളക്കടത്ത് പിടികൂടുന്നത്. 2019ലും 2022ലും ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടക്കാൻ ശ്രമിച്ച വിദേശ കപ്പലുകളിൽ നിന്ന് സമാനമായ മയക്കുമരുന്ന് പിടികൂടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7