നിശ്ചലമായിരുന്ന സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങി..!! ഇന്ന് പവന് കൂടിയത് 400 രൂപ.., ഒരു പവൻ വാങ്ങാൻ 58,000 കൊടുക്കേണ്ടി വരും

കൊച്ചി: നാല് ദിവസമായി നിശ്ചലമായി നിന്നിരുന്ന സ്വർണവില നിരക്ക് ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6720 രൂപയും പവന് 53760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരുഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച് 5570 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വിലയിൽ ഇന്ന് രണ്ട് രൂപയുടെ വർദ്ധനവുണ്ടായി.

കഴിഞ്ഞ നാല് ദിവസമായി സ്വർണവില ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമായിരുന്നു. 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5%) എന്നിവയൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയിലധികമാവും നൽകേണ്ടി വരിക. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം കടലിലേക്ക് എടുത്തു ചാടി…!! മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

ഒമ്പത് ദിവസമായി നൂറോളം വീടുകളില്‍ ഒരു തുള്ളി കുടിവെള്ളം പോലും ലഭിക്കുന്നില്ല..!!! മദ്യപിച്ച് ലക്കുകെട്ട അധികാരികള്‍ കാരണം വെള്ളം കിട്ടാതെ നഗരവാസികൾ…

ആ സ്വപ്നം സഫലമാകും.., മെസി ഉൾപ്പെടെ അർജൻ്റീന ടീം കേരളത്തിൽ എത്തും…!! അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചു…

രാജ്യാന്തര വില ഡോളർ നിലവാരത്തിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടർന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വില മാറ്റമില്ലാതെ തുടരാൻ കാരണമായത്. ഇന്ന് പുറത്തുവരുന്ന അമേരിക്കയുടെ തൊഴി‍ൽക്കണക്കിന് അനുസരിച്ച് ഇനി സ്വർണ വിലയുടെ സമീപകാല ട്രെൻഡ് മാറും. തൊഴിൽക്കണക്ക് ആശ്വാസതലത്തിലാണെങ്കിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്കിൽ വൻ മാറ്റം വരുത്താൻ സാധ്യതയില്ല. അഥവാ, തൊഴിൽക്കണക്ക് നിരാശപ്പെടുത്തിയാൽ പലിശനിരക്കിൽ ഭേദപ്പെട്ട ഇളവിന് സാധ്യതയുയരും.

അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്…!! രണ്ടുപേരെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്…!!! കഥാന്ത്യത്തിൽ ജനങ്ങളെല്ലാം ശശിയാകുമെന്ന് കെ.എം. ഷാജി

പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡ്) താഴും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും. ഫലത്തിൽ വില ഉയരും. യുക്രെയ്നുമേൽ റഷ്യ പോരാട്ടം കടുപ്പിക്കുന്നതും മധ്യേഷ്യയിലെ സംഘർഷങ്ങളും സ്വർണ വില വർധനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51