പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നു..!! പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നു…!!! ശക്തമായ തെളിവുമായി വിനീത് ശ്രീനിവാസന്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണത്തില്‍ ശക്തമായ തെളിവുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് . നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തല്‍. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഒടുവില്‍ മുകേഷിനെതിരെ നടപടി, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കേസെടുത്ത സാഹചര്യത്തിലാണ് നടപടി

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.

സിനിമയിലെ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചു…!! നടീനടന്മാരെ വിളിച്ച് ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ.. എന്ന് മാത്രം ചോദിച്ചു..!! ഹേമ കമ്മിറ്റിക്കെതിരെ ഭാഗ്യലക്ഷ്മി.., ഫെഫ്ക യോഗം കലക്കാൻ തുടക്കം മുതൽ രണ്ടുപേർ ശ്രമിച്ചു…

Vineeth Sreenivasan says the molestation allegations against Nivin Pauly are false.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51