27 ദിവസംമുൻപ് പ്രസവിച്ച യുവതിയെ കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടു.. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചു…!! പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

ചവറ: കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിനെ ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്.

പ്രസവം കഴിഞ്ഞ് 27 ദിവസത്തിന് ശേഷമായിരുന്നു മർദനമേറ്റത്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ പരാതി.

കുഞ്ഞിന് പാല് കൊടുത്തിട്ട് കിടത്തി ഉറക്കിയിരുന്നതായി യുവതി പറയുന്നു. ഭർത്താവ് കഴുത്തിന് പിടിച്ച് മർദിക്കുകയും തലയണവെച്ച് തല അമർത്തിപിടിച്ചെന്നും യുവതി പറയുന്നു. ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും മർദിച്ചു. ശ്വാസം പോലും കിട്ടിയില്ലെന്നും അവർ മർദിച്ച് അവശയാക്കിയെന്നും യുവതി പറയുന്നു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നു..!! പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നു…!!! ശക്തമായ തെളിവുമായി വിനീത് ശ്രീനിവാസന്‍

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

മുഖ്യമന്ത്രിമാര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്..!! നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണം: രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്നും കണ്ടെത്തൽ.., നഗരത്തിൽ ഒരു മാസം 100 പോക്സോ കേസുകൾ ഉണ്ടായിരുന്നത് 13 ദിവസത്തിനുള്ളിൽ 121 എണ്ണമായി…!!

നാട്ടുകാർ സാക്ഷികളായിരുന്നു. എന്നാൽ ആരും ഇടപെട്ടില്ല. എല്ലാവരുടെ ഭർതൃവീട്ടുകാരുടെ കൂടെ നിന്നെന്ന് യുവതി പറയുന്നു. പ്രസവശേഷം കുഞ്ഞിനെയും യുവതിയെയും വേണ്ടെന്ന് പറഞ്ഞ് ഭർത്താവ് പിണങ്ങിപ്പോയെന്ന് യുവതിയുടെ മാതാവ് പറയുന്നു. ഇതിന് ശേഷം ഭർത്താവ് വീട്ടിലേക്ക് യുവതിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാല് കൊടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഇത് പറഞ്ഞായിരുന്നു മർദനം.

യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തിയിരുന്നു. നാളെ കുട്ടിയുടെ 28കെട്ടാണ് അതിൽ ലഭിക്കുന്ന സ്വർണം ബന്ധുക്കളുടെ കയ്യിൽ നിന്ന് വാങ്ങിയ ശേഷം വീട്ടിൽ നിന്ന് പോക്കോളൂ എന്നായിരുന്നു ഭർത്താവിന്റെ പിതാവ് പറഞ്ഞത്. വീണ്ടും ഭർതൃവീട്ടുകാർ ആക്രമിക്കുമെന്ന ഭീതിയിലാണ് യുവതിയും വീട്ടുകാരും.

സൂപ്പര്‍താരം ദര്‍ശനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ ഭാഗങ്ങളിലടക്കം ഷോക്കടിപ്പിച്ചു; ശരീരത്തില്‍ 39 മുറിവുകള്‍, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമി ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51