ഒന്നാം ക്ലാസിലെത്തിയപ്പോൾ മുതല്‍ ലൈംഗിക പീഡനം..!! 15ാം വയസ്സിൽ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ശേഷവും മകളെ പീഡിപ്പിച്ചു; പിറ്റേന്ന് ടീച്ചറോട് പറഞ്ഞതോടെ ക്രൂരപീഡന കഥ പുറത്തറിഞ്ഞു… പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനു വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു. കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു.

തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചു. തുടര്‍ന്നു പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷകയായ വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത്..!! ഈ വിധം പാർട്ടി തകരില്ലായിരുന്നു..!! പൊലീസിനെ കെട്ടഴിച്ചുവിട്ടു..!! പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്നു.. സിപിഎം ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി

മുഖ്യമന്ത്രിമാര്‍ പഴയ കാലത്തെ രാജക്കന്മാരാണെന്ന് ധരിക്കരുത്..!! നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍ക്കണം: രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

2023ല്‍ 15-ാം വയസിലാണ് പെണ്‍കുട്ടി പിതാവ് പീഡിപ്പിക്കുന്ന വിവരം ക്ലാസ് ടീച്ചറോടു പറഞ്ഞത്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തി തുണി മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ പിതാവ് ഒപ്പം കയറി പീഡിപ്പിച്ചു. ആ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതോടെ കുട്ടി മാനസികമായി തകര്‍ന്നു. പിറ്റേന്നു സ്‌കൂളില്‍ എത്തിയ കുട്ടി വല്ലാതെ മാനസികവിഷമം അനുഭവിക്കുന്നതായി സംശയം തോന്നിയ ടീച്ചര്‍ ചോദിച്ചപ്പോഴാണ് വര്‍ഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ഇംഗ്ലീഷ് പരീക്ഷ നടന്ന ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പീഡനം നടത്തിട്ടില്ലെന്നും പ്രതിയുടെ രണ്ടാം ഭാര്യ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മറ്റു പരീക്ഷകള്‍ നടന്നത് എന്നൊക്കെയാണെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരം മുട്ടിയതോടെ പറഞ്ഞതു കളവാണെന്നു തെളിയുകയായിരുന്നു. ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം പിതാവിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി.

പാലു കാച്ചൽ ചടങ്ങ് നടത്താനായി പുലർച്ചെ എഴുന്നേറ്റപ്പോൾ കണ്ടത് വീടിനെ തീവിഴുങ്ങുന്നത്..!! വാതിൽ ചവിട്ടി പൊളിച്ച് വീടിനുള്ളിലെത്തി.. മൂന്നുപേർ ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്ന ദാരുണമായ കാഴ്ച..!!!

തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു..!! ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നു.., നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി..!!! മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് കെ. സുരേന്ദ്രൻ

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തര പീഡനം; ക്രൂരമായ മര്‍ദനശേഷം യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ബന്ധുക്കളോ പിതാവിന്റെ ബന്ധുക്കളോ ഇല്ലാതിരുന്നതിനാല്‍ ആരോടും പറയാന്‍ കഴിയാതെ കുട്ടി ക്രൂരത സഹിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ തിരികെ വീട്ടില്‍ എത്തുമ്പോള്‍ പിതാവ് അപായപ്പെടുത്തുമെന്നായിരുന്നു കുട്ടിയുടെ ഭയം. പീഡനവിവരം പുറത്തു പറഞ്ഞതിനു ശേഷം കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51