യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല… കുടുംബം ഉള്ളതാണ്…, വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം..!!! ആരോപണം വ്യാജം, നിയമനടപടികൾ സ്വീകരിക്കും… നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും, അവർക്കുംകൂടി വേണ്ടിയാണ് സംസാരിക്കുന്നതെന്ന് നിവിൻ പോളി

കൊച്ചി: തനിക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിന്‍ പോളി. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു.

‘‘ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. നിരപരാധിയാണെന്നു തെളിയിക്കാൻ പരാമവധി ശ്രമിക്കും. നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്കുംകൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്. സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണ്’’– നിവിൻ പോളി പറഞ്ഞു.

ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു… നിവിൻ പോളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്..!! വനിതാ സുഹൃത്താണ് നടന്റെ മുന്നിലേക്കെത്തിച്ചത്…

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തര പീഡനം; ക്രൂരമായ മര്‍ദനശേഷം യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

മലയാള സിനിമയില്‍ മാത്രമേ ലൈംഗികചൂഷണമുള്ളൂ, തമിഴില്‍ ഇത്തരം പ്രശ്‌നം ഇല്ലെന്നും പ്രസ്താവിച്ച ജീവയെ വിമര്‍ശിച്ച് ഗായിക ചിന്മയി

കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. നിർമാതാവ് എ.കെ. സുനിലിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രേയയാണ് ഒന്നാം പ്രതി, എ.കെ. സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്.

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍… ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനം വൈറല്‍

Nivin Pauly speak after a case taken against him Kerala News Nivin Pauly Malayalam Film

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51