ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്ര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി.

ജഡ്ജി ഹണി എം.വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അനിൽ അക്കരയുടെ പരാതി. മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഹണിയാണ്. ഈ സാഹചര്യത്തിൽ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല എന്ന് അനിൽ അക്കര പറയുന്നു. ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് അനിലിന്റെ ആവശ്യം.

രഞ്ജിത്ത് എനിക്ക് ഫോട്ടോകൾ അയച്ചിട്ടില്ല…!! ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം… പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് പോലീസ് കലക്കലിലൂടെ…!! അവന്മാരൊക്കെ കമ്മികളാണ് സാറേ.!!” “തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌ വഴി വെട്ടി കൊടുത്തതാര്? പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ…

ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി

ബ്ലെസ്സിയുടെ പേരിലും സന്ദേശങ്ങള്‍ വന്നതായി നടിയുടെ വെളിപ്പെടുത്തല്‍

എന്നാൽ മജിസ്ട്രേറ്റ്, മുൻസിഫ്, ജഡ്ജിമാർ എന്നിവരുടെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണെന്ന് തന്റെ പരാതിയിൽ കുളത്തൂർ ജയ്സിങ് വാദിക്കുന്നു. അതുകൊണ്ട് അവർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാം എന്ന ധാരണയിൽ ജഡ്ജിമാർക്ക് നേരെ ആരോപണം ഉന്നയിച്ച് പ്രചാരണം നടത്തുന്നത് തടഞ്ഞില്ലെങ്കിൽ കോടതികളിൽനിന്ന് നീതി ലഭിക്കില്ലെന്ന സംശയവും ആശങ്കയും സൃഷ്ടിക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ജഡ്ജിമാർക്കെതിരെ സംശയത്തിന്റെ ഭാഗമായുള്ള ആരോപണം ഉന്നയിക്കുന്നതും പ്രചാരണ വിഷയമാക്കുന്നതും അടിയന്തരമായി തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

മുകേഷ് രാജിവയ്ക്കില്ല..!! വനിതാ നേതാക്കളുടെ ആവശ്യം തള്ളി..!! പീഡനക്കേസിൽനിന്ന് സംരക്ഷിച്ച് സിപിഎം… കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല

ഒടുവിൽ മോഹൻലാൽ മാധ്യമങ്ങൾക്ക് മുമ്പിലേക്ക്… വിവാദങ്ങൾ ഉയർന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം…

മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച സെഷൻസ് കോടതി 5 ദിവസത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വിവാദം. ഇന്ന് എറണാകുളം പുത്തൻകുരിശിലെ വടവക്കോട് എത്തി മുകേഷ് അഭിഭാഷകനെ കണ്ടിരുന്നു. തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ മുകേഷ് കൈമാറി എന്നാണ് റിപ്പോർട്ടുകള്‍.

Mukesh’s anticipatory bail plea: Anil Akkara for Change of judge
Anil Akkara Mukesh Hema Commission report Kerala News Honey M Varghese

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51