കതകിൽ മുട്ടിയവൻ ഇന്ന് കാറിൽ മുട്ടി…!!! ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ മഞ്ജുപിള്ളയുടെ പോസ്റ്റ് വൈറലാകുന്നു

കൊച്ചി: ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള കുറിച്ചു. നടൻ സാബുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുപിളള കുറിച്ച വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു…

നേരത്തെ സാബുമോനും മഞ്ജു പിള്ളയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥയാണ് ചില ആളുകൾ വളച്ചൊടിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. പിന്നീട് മഞ്ജു പിള്ള തന്നെ ഈ വിഷയത്തിൽ സത്യാവസ്ഥ െവളിപ്പെടുത്തി രംഗത്തുവന്നിരുന്നു.

ജയസൂര്യയുടെ കൈകൾ നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു..!!! ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് എന്നെ കയറിപ്പിടിച്ചു..!! രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നു… കൂടുതൽ വെളിപ്പെടുത്തലുകൾ

മഞ്ജു പിള്ളയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: ‘‘എത്ര ദൂരം വേണമെങ്കിലും ധൈര്യമായി യാത്രചെയ്യാൻ കൂടെ കൂട്ടാനാകുന്ന സുഹൃത്തും സഹോദരനുമാണ് സാബുമോൻ. ഒരു ടിവി പരിപാടിയിൽ തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ചാണ് ഈ വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നത്. സാബു ആണ് ഇത് എനിക്ക് അയയച്ചുതന്നത്. ഞങ്ങൾക്ക് ചിരി വന്നു. ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ എന്ന് ചോദിച്ചാണ് സാബു ചിരിച്ചത്.

നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്ന് രഞ്ജിത്ത് പറഞ്ഞു…!! രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ലൈംഗികാരോപണത്തിൽ പരാതി നൽകിയ യുവാവ്

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

അന്ന് ഞാനും സാബുവും കാർത്തിയും ഹോട്ടലിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സാബുവിന് പാതിരാത്രിയാണ് വിശപ്പു വരുന്നത്. രാത്രിയിൽ വിശന്നുകഴിയുമ്പോൾ എന്നെയും കാർത്തിയെയും വിളിച്ച് എണീപ്പിച്ചു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകാമെന്നു പറയും. എന്നിട്ട് പുലർച്ചെ മൂന്നുമണിയൊക്കെയാകും തിരിച്ച് എത്താൻ. അവൻ നേരത്തെ എന്റെ റൂം എവിടെയാണെന്ന് അന്വേഷിച്ചുവയ്ക്കും. അപ്പോൾ ഞാൻ റിസപ്‌ഷനിൽ പറയും, ‘എന്റെ റൂം ചോദിച്ചാൽ പറഞ്ഞുകൊടുക്കരുതെന്ന്’. അവൻ നൈറ്റ് ലൈഫ് ആസ്വദിക്കുന്നൊരുത്തൻ ആണ്. എനിക്ക് രാത്രിയിൽ ഉറക്കം പ്രധാനമാണ്. അങ്ങനെ ഒരു ദിവസം ഞാൻ റൂം നമ്പർ മാറ്റി പറഞ്ഞു. ഒരു മദാമ്മയുടെ റൂമിൽ പോയി തട്ടി, അവർ ചീത്ത വിളിച്ചു എന്നതായിരുന്നു കഥ.’’

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51