മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

കൊച്ചി: മലയാള സിനിമാ രംഗത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന മോശം കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നിരവധി നടിമാരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. വൈശാലി, ഞാൻ ഗന്ധർവൻ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടി സുപർണ ആനന്ദിൻ്റെ വെളിപ്പെടത്തൽ ആണ് ഇപ്പോൾ വൈറലാകുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന നടി സുപര്‍ണ തുറന്നു പറഞ്ഞു.

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം ആദ്യമായാണ് അവര്‍ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. കേവലം നാല് സിനിമകളിലൂടെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ സുപര്‍ണ പിന്നീട് പെട്ടെന്നാണ് സിനിമ തന്നെ ഉപേക്ഷിച്ച് പോകുന്നത്. വൈശാലിയും, ഞാന്‍ ഗന്ധര്‍വ്വനുമടക്കം സിനിമകള്‍ നല്‍കിയ താരപ്രഭയില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് അപ്രത്യക്ഷമാകൽ. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോടുള്ള അതിക്രമം ദേശീയ തലത്തിലും വലിയ ചര്‍ച്ചയാകുമ്പോഴാണ് തനിക്കും നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സുപര്‍ണ തുറന്ന് പറയുന്നത്.

ജയസൂര്യയുടെ കൈകൾ നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു..!!! ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് എന്നെ കയറിപ്പിടിച്ചു..!! രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നു… കൂടുതൽ വെളിപ്പെടുത്തലുകൾ

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി

സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാൻ ആകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു.

മറുപടി പറഞ്ഞിട്ട് വേണമായിരുന്നു രാജി തീരുമാനിക്കാൻ…!!! ഉത്തരം നൽകാൻ അമ്മ ഭാരവാഹികൾ ബാധ്യസ്ഥരാണ്… നിഖല വിമലിൻ്റെ പ്രതികരണം…

കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും സുപര്‍ണ പറഞ്ഞു. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസെടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്‍റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ വ്യക്തമാക്കി. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ്ണ തുറന്നടിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ പറഞ്ഞു.

അമ്മ ഭാരവാഹികളുടെ രാജിയിൽ വ്യാപക പ്രതിഷേധം സിനിമാ രംഗത്ത് നിന്നുതന്നെ ഉയർന്നു വന്നിരുന്നു. നടിമാരായ പാർവതി, നിഖില വിമൽ, സരയൂ, അനന്യ തുടങ്ങിയവരും പെട്ടന്നുള്ള രാജി തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51