ജയസൂര്യയ്ക്ക് കുരുക്ക് മുറുകുന്നു.., കേസുകളുടെ എണ്ണം കൂടുന്നു.. !!! ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയ്ക്കൊപ്പം ജാമ്യമില്ലാ വകുപ്പും…

കൊച്ചി: നടൻ ജയസൂര്യയ്ക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം കൂടുന്നു. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു നടി പരാതി നൽകി. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതി തൊടുപുഴ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയത്.

ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ

കൊച്ചി സ്വദേശിയായ മറ്റൊരു നടി നൽകിയ 7 പരാതികളിലൊന്നിലും ജയസൂര്യ ഉൾപ്പെട്ടിട്ടുണ്ട്. ജയസൂര്യക്ക് പുറമേ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്ന് രഞ്ജിത്ത് പറഞ്ഞു…!! രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ലൈംഗികാരോപണത്തിൽ പരാതി നൽകിയ യുവാവ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51