സിദ്ദിഖിനെ കാണാൻ നടി ഹോട്ടലിൽ എത്തി…, റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ട് മുറിയിലെത്തി…!!! സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: നടൻ സിദ്ദിഖിന് എതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തിയതോടെ സിദ്ധിഖിന് കുരുക്ക് മുറുകുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനൽകിയത്.

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്ന് രഞ്ജിത്ത് പറഞ്ഞു…!! രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ലൈംഗികാരോപണത്തിൽ പരാതി നൽകിയ യുവാവ്

സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടത്. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഇവിടെ രണ്ടുപേരും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിയറ്ററിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്.

അവസാനത്തെ അടവുമായി മുകേഷ്..!! മുഖ്യമന്ത്രിയെ കയ്യിലെടുത്തു..!! സംരക്ഷണം നൽകി പിണറായി..!!! രാജിവയ്ക്കേണ്ടെന്ന് തീരുമാനം…. അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദേശം..? മണ്ഡലത്തില്‍ നിന്ന് മുങ്ങി

തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണ്…!! ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്… ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്…!!

മറുപടി പറഞ്ഞിട്ട് വേണമായിരുന്നു രാജി തീരുമാനിക്കാൻ…!!! ഉത്തരം നൽകാൻ അമ്മ ഭാരവാഹികൾ ബാധ്യസ്ഥരാണ്… നിഖല വിമലിൻ്റെ പ്രതികരണം…

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

അതേസമയം ലൈംഗിക ആരോപണങ്ങൾക്കു വിധേയരായ താരങ്ങൾ കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നു. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവരാണു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അതിനിടെ, നടിയുടെ ആരോപണങ്ങളിൽ മുകേഷ് മുഖ്യമന്ത്രിക്കു വിശദീകരണം നൽകിയതായാണു വിവരം. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല….!! ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍, അതിനാൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്ന് സാറാ ജോസഫ്..

‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ് കുമാർ

പൊലീസ് അറസ്റ്റ് നടപടികളിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാലാണു താരങ്ങൾ മുൻകൂർ ജാമ്യം നൽകാനൊരുങ്ങുന്നത്. വിഷയത്തിൽ എല്ലാവരും അഭിഭാഷകരുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാൻ മുകേഷും ആലോചിക്കുന്നുണ്ട്.

നടിയുടെ ആരോപണത്തിൽ ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്കു വിശദീകരണം നൽകിയത്. ആരോപണങ്ങൾ കള്ളമാണെന്നു പറഞ്ഞ എം.എൽ.എ പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും മുഖ്യമന്ത്രിയോട് ഉയർത്തിയിട്ടുണ്ട്. നടി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ബ്ലാക്ക്‌മെയിൽ ചെയ്തതിന് തെളിവുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായും ചർച്ച നടത്തിയിട്ടുണ്ട്.

അതിനിടെ, മുകേഷിന്റെ തിരുവനന്തപുരത്തെയും കൊല്ലത്തെയും വീടുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനു സാധ്യത മുൻകൂട്ടിക്കണ്ടാണു നടപടി. തിരുവനന്തപുരത്തെ വീടിനു പരിസരത്ത് പൊലീസ് ബസിലും കൊല്ലത്ത് രണ്ട് ജീപ്പിലുമായി എത്തിയ പൊലീസ് വീടിന് സമീപം ക്യാംപ് ചെയ്യുകയാണ്.

മുകേഷ് അടക്കം ഏഴുപേർക്കെതിരെ പരാതി നൽകിയ നടിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം രഹസ്യമൊഴിക്കായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51