പൃഥ്വിരാജിനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരുമെന്ന് ധർമജൻ..!!! ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ്

കൊച്ചി: കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് നടത്തിയ പത്രസമ്മേളനത്തിന് ശേഷം താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് പൃഥ്വിരാജ് വരണം എന്നാണ് നിരവധി ആളുകൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി ആണ് എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്.

പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരണം എന്നുള്ള അഭിപ്രായങ്ങളെ മുഴുവൻ തള്ളുകയാണ് ധർമ്മജൻ ബോൾഗാട്ടി. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറയുകയാണ് എങ്കിൽ പച്ചയ്ക്ക് പറയേണ്ടി വരും എന്നാണ് ധർമ്മജൻ പറയുന്നത്. അമ്മ വിളിക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കുക എന്നതാണ് ഒരു അംഗം എന്ന നിലയിൽ ആദ്യം ചെയ്യേണ്ടത് എന്നും ഇദ്ദേഹം പറയുന്നു. പൃഥ്വിരാജ് പൊതുവേ ഇങ്ങനത്തെ പരിപാടികളിൽ ഒന്നും പങ്കെടുക്കാറില്ല എന്ന വിമർശനം നേരത്തെ തന്നെ ഉണ്ടായിരുന്നു.

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല….!! ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍, അതിനാൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്ന് സാറാ ജോസഫ്..

അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കാം..!!! സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി… ഭീഷണിപ്പെടുത്തലിന് വേറെയും…

“ഞാൻ എന്തെങ്കിലും പറയുകയാണെങ്കിൽ പച്ചയ്ക്ക് പറയേണ്ടിവരും. വർഷത്തിലൊരിക്കൽ മാത്രമാണ് അമ്മയുടെ മീറ്റിംഗ് ഉണ്ടാവുക. ആ മീറ്റിങ്ങിൽ എങ്കിലും വരുക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറുകയാണ് എങ്കിൽ കുഞ്ചാക്കോ ബോബൻ ആയിരിക്കണം അമ്മയുടെ പ്രസിഡൻറ് ആയി വരേണ്ടത്. അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്. ഇതുവരെ ഒരു ചീത്ത പേരും കേൾപ്പിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം പ്രസിഡൻറ് ആയാൽ നന്നായിരിക്കും. ഇപ്പോൾ പണത്തിന്റെ പേരിൽ നടക്കുന്ന ആരോപണങ്ങളും ഉണ്ടാവും” – ധർമ്മജൻ പറയുന്നു.

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

അതേസമയം ഈ ധർമ്മജൻ എന്ന് പറയുന്ന വ്യക്തി ഒരു പൊതു ശല്യമായി മാറിയിരിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എത്രയും പെട്ടെന്ന് തന്നെ ഇയാളെ കോൺഗ്രസിൽ നിന്നും പുറത്താക്കണം എന്നും ഇയാളെ പോലെയുള്ളവർക്ക് ഇനി മത്സരിക്കുവാൻ ടിക്കറ്റ് കൊടുക്കരുത് എന്നുമൊക്കെയാണ് പറയുന്നത്. നിലവിലെ എംഎൽഎയും ആര്യ രാജേന്ദ്രന്റെ ഭർത്താവുമായ സച്ചിൻ ദേവിനെതിരെ ആയിരുന്നു ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും ധർമ്മജൻ മത്സരിച്ചത്. കനത്ത തോൽവിയായിരുന്നു ധർമ്മജൻ ഏറ്റുവാങ്ങിയത് എന്ന് മാത്രമല്ല ഇത് ബാലുശ്ശേരിയിലെ കോൺഗ്രസുകാർക്ക് മുഴുവൻ ഒരു നാണക്കേട് ഉണ്ടാക്കുന്ന സംഭവം കൂടിയായി മാറി ധർമ്മജനെ പോലെ ഒരാളെ അവിടെ സ്ഥാനാർത്ഥിയാക്കി നിർത്തിയതെന്നും റിപ്പോർട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51