നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണു; ഭയംമൂലം ആരും പുറത്ത് പറയുന്നില്ല..!!! ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ നടി പരാതി നൽകി

കൊച്ചി: നടൻ ബാബുരാജിനെതിരേയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. നടി നിലവിൽ കേരളത്തിന്‌ പുറത്താണ്. അന്വേഷണ സംഘം നടിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലെത്തിയ ഉടൻ നേരിട്ടുള്ള മൊഴി നൽകാനാണ് നടിയുടെ തീരുമാനം.

ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിച്ചെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള യുവതിയുടെ പരാതി.

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും ആനി രാജ

‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ് കുമാർ

‘അമ്മ’യിൽ കൂട്ടരാജി..!! പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു… എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ കുറിപ്പ്….!!!

അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനാണ് മുകേഷ്..!!! ഇവരെയെടുത്ത് ‘അലക്കാനും അഴിഞ്ഞാടാനും’ അവസരം കൊടുത്തത് ബിജെപിയല്ല..!!! പാർട്ടി നിലപാട് പറയേണ്ടത് ഞാനാണ്.., സുരേഷ് ഗോപിയല്ലെന്ന് കെ. സുരേന്ദ്രൻ…!! രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ മുകേഷും പുറത്ത് പോകണം…

മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.

അന്തംവിട്ട് ‘അമ്മ’..!!! പ്രതിസന്ധിയിൽ വട്ടംകറങ്ങുന്നു… യോഗം ചേരാൻ പോലും കഴിയുന്നില്ല.., എക്സിക്യൂട്ടീവ് പിരിട്ടുവിട്ടേക്കും…, വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യമുയർത്തി ഒരു വിഭാഗം..!!

അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ഇക്കാര്യങ്ങൾ ചോദിക്കേണ്ടത്..!! മുകേഷിനെ സംരക്ഷിച്ച് സിപിഎമ്മിന് പിന്നാലെ സുരേഷ് ഗോപിയും…!! മാധ്യമങ്ങളെ കുറ്റപ്പെടുത്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി

അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനം വനിതാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. എന്നാൽ മറ്റ് കാര്യങ്ങൾക്ക് സഹായം നൽകാൻ മാത്രമായിരിക്കും പുരുഷ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കുക. മൊഴിയെടുക്കുന്നതും, പരാതിക്കാരുമായി ബന്ധപെടുതും, തെളിവെടുപ്പും അതിന്റെ പരിശോധനയും, മേൽനോട്ടവും ഉൾപ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകൾ എല്ലാം തന്നെ നിർവഹിക്കുക സർക്കാർ നിയോഗിച്ചിട്ടുള്ള സമിതിയുടെ കീഴിലുള്ള വനിത ഉദ്യോഗസ്ഥരായിരിക്കും. പുരുഷ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്നുവെന്ന വലിയ വിമര്ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിലയിലേക്ക് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുന്നത്.

എല്ലാവരും നല്ല കുടുംബത്തിൽനിന്ന് വരുന്നവരാണ്…,​ നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെയെന്ന് ശ്വേതാമേനോൻ..!!! പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും…!! മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, പ്രശ്നമുണ്ടെങ്കിൽ തുറന്നു പറയൂ എന്ന്…

മന്ത്രിക്ക് യാതൊരു വിവരവുമില്ല…!! പാർട്ടി ക്ലാസ് കൊടുക്കണം… നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്…!!! സിദ്ദിഖ് നല്ല നടൻ… ഇന്നലെയും അഭിനയിക്കുന്നത് കണ്ടു… തുറന്നടിച്ച് ആഷിഖ് അബു

ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ്, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.

അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്ര തുടങ്ങിവെച്ച വെളിപ്പെടുത്തലുകൾ ചൂടുപിടിച്ചതോടെ ചലച്ചിത്രമേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുമായി കൂടുതൽപേർ രംഗത്തെത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51