‘അമ്മ’യുടെ തനിനിറം പുറത്തായി..!! അലന്‍സിയറിനെതിരായ ലൈംഗിക അതിക്രമ പരാതി 2018ൽ നൽകിയിട്ടും നടപടിയെടുത്തില്ല…!! പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലെന്ന് ദിവ്യ ഗോപിനാഥ്

കൊച്ചി: അലന്‍സിയറിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. 2018ല്‍ അലന്‍സിയറിനെതിരെ പരാതി നല്‍കിയിട്ടും താക്കീത് നല്‍കാന്‍ പോലും സംഘടന തയാറായില്ലെന്നാണ് നടിയുടെ ആരോപണം. പരാതി ലഭിച്ചതായുള്ള അറിയിപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ല. പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലുണ്ടെന്നും ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

ലൈംഗിക ആരോപണം നേരിടുന്നവര്‍ സ്ഥാനത്തുനിന്ന് മാറേണ്ടി വരുന്ന ഈ അവസരത്തിലെങ്കിലും അലന്‍സിയറിനെതിരെ ഒരു ചോദ്യമെങ്കിലും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായി ദിവ്യ പറഞ്ഞു. അവാര്‍ഡ് വാങ്ങിയ വേളയില്‍ മോശമായി സംസാരിച്ചത് എന്തിനെന്ന് എങ്കിലും അലന്‍സിയറിനോട് ചോദിക്കണമായിരുന്നെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു.

അതിനിടെ ചെഗുവേരയുടെ വാക്കും ചിത്രവുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി ഭാവന രംഗത്തെത്തി. ‘അനീതി എവിടെ നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’ എന്ന വാചകവും ചെ ഗുവേരയുടെ ചിത്രവുമാണ് നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കൂടെ കിടന്നാലെ അവസരം കിട്ടു..!! ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും.., ഉമ്മ തരുമായിരിക്കും.. അത് കണ്ടില്ലെന്ന് വച്ചാല്‍ മതി..!!! പക്ഷേ,​ ആ നടി ഞാനല്ലെന്ന് ശ്രുതി രജനികാന്ത്

പൊലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയ്യാറെന്ന് ടോവിനോ..!!! തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം..,​ ആള്‍ക്കൂട്ട വിചാരണ അല്ല,​ എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കണം

ശരിക്കും അടിച്ചു കേറി വരുന്നുത് ഇപ്പോഴാണ്…!!! സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോ..? നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടം…?​ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്… ഇഷ്ടമില്ലെങ്കിൽ ഫ്രന്റ്‌സിനെ ഒപ്പിച്ചുതന്നാല്‍ മതി..!! റിയാസ് ഖാനെതിരേ രേവതി സമ്പത്ത്

രഥം താഴ്ന്നല്ലോ വാരരെ…!!! രക്ഷയില്ലാതെ ര‍ഞ്ജിത്തും രാജിവച്ചു… ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി വീട്ടിലേക്ക് യാത്ര…!!! മന്ത്രിയുടെ സംരക്ഷണം പാളി…!!!

മന്ത്രിമാ‌ർ തമ്മിൽ ത‌‌‌‌‌ർക്കം…!!! പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക്…!! ഒടുവിൽ പി.ആർ.ശ്രീജേഷിൻ്റെ സ്വീകരണം മാറ്റിവച്ചു…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ശ്രദ്ധേയമായ കുറിപ്പുമായി നടി ഭാവന രംഗത്തെത്തിയത്. അനീതിയെക്കുറിച്ച് ചെഗുവേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് ഭാവനയുടെ പോസ്റ്റ്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.

എല്ലാവരും നല്ല കുടുംബത്തിൽനിന്ന് വരുന്നവരാണ്…,​ നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെയെന്ന് ശ്വേതാമേനോൻ..!!! പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും…!! മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, പ്രശ്നമുണ്ടെങ്കിൽ തുറന്നു പറയൂ എന്ന്…

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന സര്‍ക്കാരിനേയും ആരോപണ വിധേയരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു. അതിനിടെ ഭാവന അഭിനയിച്ച ഹണ്ട് എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. യഥാര്‍ത്ഥ ഹണ്ട് തുടങ്ങിയതേയുള്ളൂ എന്ന് ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടയാള്‍ എന്ന നിലയില്‍ ഭാവനയുടെ ചിത്രം പങ്കുവെച്ചവരുമുണ്ട്.

Actress divya gopinath against AMMA and alencier
bhavana instagram post quoting Che Guevara

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51