പി.വി.അൻവർ നടത്തിയത് ആസൂത്രിത നീക്കം..? മന്ത്രിയുടെ വിമർശനവും സംശയനിഴലിൽ.., പിന്നിൽ പോലീസ് അസോസിയേഷൻ..? ഡിഐജിയോട് റിപ്പോർട്ട് തേടി

കൊച്ചി: മലപ്പുറം എസ്പിക്കെതിരെ പി.വി.അൻവർ എംഎൽഎ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നിൽ അസോസിയേഷൻ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയെന്നാണ് വിവരം. കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ മന്ത്രി വി.അബ്ദുറഹിമാനും എസ്പിയെ വിമർശിച്ചിരുന്നു. ഇപ്പോൾ എംഎൽഎയുടെ വിമർശനവും ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിലാണ്. ഈ രണ്ടു വിമർശനങ്ങൾക്കും സമാന സ്വഭാവമായിരുന്നു. ഇത് അസോസിയേഷൻ ഭാരവാഹികൾ ആസൂത്രണം ചെയ്തതാണോ എന്നാണ് അന്വേഷണം. സംഭവത്തിൽ ഐപിഎസ് ഓഫിസേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു.

സംഭവത്തിൻ്റെ തുടക്കം ഇങ്ങനെയാണ്…
പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ എസ്‌പിക്കെതിരേ രൂക്ഷ വിമർശനവുമായി പി.വി.അൻവർ എംഎൽഎ രംഗത്തെത്തുന്നു. നേരത്തെ പരിപാടിക്കെത്തിയ എംഎൽഎയ്ക്ക് എസ്പിയെ കാത്തിരിക്കേണ്ടി വന്നെന്നു പറഞ്ഞായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിയിലൂടെ വീടു നിർമിക്കുന്നതിന് മണ്ണ് എടുക്കാൻ സമ്മതിക്കാത്തതും തന്റെ പാർക്കിലെ മോഷ്ടാക്കളെ പിടികൂടാത്തതും എംഎൽഎയെ പ്രകോപിതനാക്കി. മറുപടി പ്രസംഗത്തിനായി എത്തിയ എസ്പി എസ്.ശശിധരൻ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. പത്തനംതിട്ടയിലെ നരബലിക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ശശിധരൻ.

ഒരാൾ ആകാശത്ത് നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ലെന്ന് മന്ത്രി..!! രഞ്ജിത്തിന് സർക്കാരിൻ്റെ സംരക്ഷണം…!! ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്.. ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല…

ഒരാൾ ആകാശത്ത് നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ലെന്ന് മന്ത്രി..!! രഞ്ജിത്തിന് സർക്കാരിൻ്റെ സംരക്ഷണം…!! ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്.. ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല…

എസ്‌പി മലപ്പുറം പൊലീസ് അസോസിയേഷന്റെ പരിപാടിക്ക് വൈകിയെത്തിയതിനെ അൻവർ രൂക്ഷമായി വിമർശിച്ചു. ‘‘ ഇപ്പോ തന്നെ 10 മണിക്കല്ലേ സമ്മേളനം പറഞ്ഞത്. ഞാൻ 9.50ന് മലപ്പുറത്തെത്തി. രാവിലെ ആദ്യം ആരംഭിക്കുന്ന പരിപാടി ഞാൻ ഒരു മിനിറ്റു പോലും വൈകാറില്ല. ഇവിടെയെത്തിയ എന്നോട് കാത്തിരിക്കാൻ പറഞ്ഞു. 10.20നാണ് ഞാൻ സമ്മേളന സ്ഥലത്തേക്ക് വന്നത്. 27 മിനിറ്റ് വീണ്ടും കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം (എസ്‌പി) തിരക്കു പിടിച്ച ഓഫിസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് നേരത്തെ വരാതിരുന്നതെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കാത്തു നിൽക്കാൻ തയാറാണ്. പക്ഷേ അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. മനസ്സിലായോ. ഇതൊന്നും ശരിയായ രീതികളല്ല.’’– പി.വി.അൻവർ പറഞ്ഞു.

തന്റെ പാർക്കിലെ മോഷ്ടാവിനെ പിടിക്കാത്തതിലായിരുന്നു രണ്ടാമത്തെ വിമർശനം. ‘‘ 9 ലക്ഷംരൂപ വിലവരുന്ന, റോപ്‌വേയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റീൽ കേബിൾ രണ്ടായിരത്തി മൂന്നൂറിലധികം കിലോ തൂക്കം വരും. ഒരാൾക്കും, രണ്ടാൾക്കും പത്താൾക്കും കൊണ്ടുപോകാൻ കഴിയില്ല. ഒരു സംഘമായി വന്ന് സംവിധാനത്തോടെ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. അത് കൊണ്ട് പോയിട്ട് അഞ്ചെട്ടു മാസമായി. മൂന്നു പ്രാവശ്യം ഞാൻ എസ്‌പിയെ വിളിച്ചു. ഒരു വിവരവുമില്ല. ഞങ്ങൾക്ക് കിട്ടിയ വിവരം പൊലീസിനു കൈമാറി. അതിലൊരു സ്ത്രീയെ മാത്രം വിളിച്ച് ചായ കൊടുത്തു വിട്ടു എന്നാണ് അറിഞ്ഞത്. ഞാൻ തെളിവടക്കം നിയമസഭാ സമ്മേളനത്തിൽ പറയാൻ പോവുകയാണ്. ഇങ്ങനെയുണ്ടോ പൊലീസ്. ഇത്രയും വലിയ സാധനം കാട്ടിനുള്ളിൽനിന്ന് എടുത്തുകൊണ്ടുപോയിട്ട് കണ്ടുപിടിച്ചിട്ടില്ല. ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ. ഇതൊന്നും പറയാതിരിക്കാൻ നിവൃത്തിയില്ല. പ്രതികരിക്കേണ്ട ഘട്ടത്തിലേക്ക് കടക്കുന്നു, ഞങ്ങൾ പ്രതികരിക്കും’’–പി.വി.അൻവർ പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിമതിയും പ്രസംഗത്തിൽ അൻവർ പരാമർശിച്ചു. ഐപിഎസുകാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് അൻവർ പറഞ്ഞു. മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസുകാരെക്കുറിച്ചും പരാമർശിച്ചു. ‘‘റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരുടെ വീട്ടിൽ പോകുമ്പോൾ അന്തം വിടുന്നുണ്ട്. ഇത്രയുംകാലം ആഫ്രിക്കയിൽവരെ പോയി അധ്വാനിച്ചിട്ട് അത്തരമൊരു വീട് ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും. അവിടെയാണ് 4 ലക്ഷത്തിന് വീടുണ്ടാക്കുന്ന സാധുക്കൾക്ക് മണ്ണ് കൊടുക്കാത്തത്. പൊലീസ് ഇടപെടേണ്ട വിഷയമാണ്. ഇതാണോ നീതി. ഇതിനാണോ നിയമമുണ്ടാക്കിയത്’’–പി.വി.അൻവർ പറഞ്ഞു. എസ്‌പി പ്രംസംഗം കുറച്ചു വാക്കുകളിൽ ഒതുക്കി. ‘‘ഞാൻ അൽപ്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡിലല്ല. ഈ ചടങ്ങിന് എല്ലാ ആശംസകളും നേർന്ന് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.’’–എസ്‌പി പറഞ്ഞു.

പിന്നീട് എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി.അൻവർ എത്തിയിരുന്നു.. മാപ്പ് പറയില്ലെന്ന് പറഞ്ഞത് കൂടാതെ ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു.

എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് എസ്‌പിയെ അന്‍വർ വിമർശിച്ചത്. എസ്‌പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും, പെറ്റിക്കേസുകൾ വർധിപ്പിച്ചതും, തന്റെ പാർക്കിലെ മോഷ്ടാക്കളെ പിടിക്കാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്.

എല്ലാ ഐപിഎസുകാരെയും വിമർശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വർ പറഞ്ഞു. ‘‘ ‌മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാൻ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷൻ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. എസ്‌പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്‌പി വന്ന നാൾ മുതൽ കാണിക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കില്ല’’–അൻവർ പറഞ്ഞു.

കുളത്തിന് സമീപം എത്തിച്ച് ബലാത്സംഗം ചെയ്തു..!! രക്ഷാബന്ധൻ ആഘോഷത്തിനിടെ ആദിവാസി യുവതിക്ക് സംഭവിച്ചത്…

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛമാണ്. അങ്ങനെ ഒരു സംസ്കാരം വളർന്നു വരുന്നുണ്ട്. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ പണി നോക്കട്ടെ, ഞങ്ങളാണ് വലുത് എന്ന സംസ്കാരം പൊലീസിൽ വളർത്തിയെടുക്കുന്നു. അതിൽ പ്രധാനിയാണ് ഇദ്ദേഹം. അത് അംഗീകരിക്കാൻ കഴിയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കണം. ഇയാൾ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെയും തള്ളിപ്പറയും. ആ സംസ്കാരത്തിന്റെ ഉടമയാണ്. എസ്‌പി എസ്.ശശിധരൻ പല മുതിർന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ജില്ലയിലെ സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കൊടുക്കുന്നത്. കീഴ്‌ജീവനക്കാരെ കണ്ണീർ കുടിപ്പിക്കുന്നു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. പറയേണ്ട ഘട്ടമെത്തുമ്പോൾ പറയുമെന്നും പി.വി.അൻവർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51