പവർ ഗ്രൂപ്പും മാഫിയയും ഇല്ല..!! ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമാ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്..!!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’വാർത്താ സമ്മേളനം സംഘടിപ്പിച്ചു. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മറ്റി റിപ്പോർട്ട്‌ അമ്മക്ക് എതിരെയുള്ള റിപ്പോർട്ട്‌ അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും തങ്ങളുടെ നിർദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.

സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയയും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്.

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്..!!! ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ നടി 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

പാർവതിക്ക് മന്ത്രി രാജേഷിൻ്റെ മറുപടി..!! ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് ആര് പറഞ്ഞു…? പിണറായി സർക്കാരിൻ്റെ ധീര നിലപാടിൻ്റെ ഫലമാണ് ഈ റിപ്പോർട്ട്..!!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നേരത്തെ അറിയിച്ചതിലും കൂടുതല്‍ ഖണ്ഡികകള്‍ ഒഴിവാക്കി. അതിനിടെ ഒഴിവാക്കുമെന്ന് പറഞ്ഞ ഖണ്ഡിക അബദ്ധത്തില്‍ പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി.

299 പേജുകളുള്ള ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ 66 പേജുകള്‍ ഒഴിവാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചില ഖണ്ഡികകളും ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. 21 ഖണ്ഡികകള്‍ ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അറിയിച്ചതിനേക്കാള്‍ നൂറിലധികം ഖണ്ഡികകള്‍ അധികമായി ഒഴിവാക്കി. 129 ഖണ്ഡികകളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനെ മറികടന്നാണ് സര്‍ക്കാരിന്റെ ഈ നടപടി. അപേക്ഷകര്‍ക്ക് നല്‍കി അറിയിപ്പിലും ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഉന്നതരെ രക്ഷിക്കാനുള്ള നിക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ ഭാഗങ്ങള്‍ ഒഴിവാക്കിയ ഖണ്ഡികകളില്‍ ഉണ്ടെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സ്വകാര്യതയെ മാനിച്ചാണ് വരികള്‍ ഒഴിവാക്കിയത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിയമപരമായി അല്ലാതെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അതിനിടെ ഒഴിവാക്കുമെന്ന് പറഞ്ഞ ഒരു ഖണ്ഡിക പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി. 96 ആം ഖണ്ഡികയാണ് പുറത്തായത്. ഉന്നതര്‍ക്ക് സിനിമ മേഖലയിലെ പീഡനങ്ങളില്‍ പങ്കുണ്ടെന്ന് വിശദീകരിക്കുന്ന ഭാഗമാണ് പുറത്തായത്. സിനിമയിലെ അതി പ്രശസ്തരുടെ ലൈംഗിക ചൂഷണം എന്ന മൊഴി അവിശ്വസിക്കാന്‍ കഴിയില്ലെന്ന ഹേമ കമ്മിറ്റിയുടെ വിലയിരുത്തലാണ് പുറത്തായത്.

(government removed more than 100 paragraphs from hema committee report)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51