ഇൻസ്റ്റഗ്രാം വഴി 13കാരിയെ പരിചയപ്പെട്ടു.., മുംബയിലും, ഗുജറാത്തിലും കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തു..!! 21കാരൻ അറസ്റ്റിൽ

മുംബൈ: സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 21-കാരൻ അറസ്റ്റിലായി. മുബൈയിലെ വാക്കോലയിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്.

ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്ധേരിയിലേക്ക് കണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വാക്കോല പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് പ്രതി പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ കാണാതായിതിനെത്തുടർന്ന് ഓഗസ്റ്റ് 15-ന് വീട്ടുകാർ തിരച്ചിലാരംഭിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് പീഡനത്തിനിരയായ പെൺകുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയെത്തുകയും നേരിട്ട കാര്യങ്ങൾ വീട്ടുകാരുമായി പങ്കുവെക്കുകയുമായിരുന്നു.

ആദ്യ അവസരത്തിൽ പോലും കിടക്ക പങ്കിടേണ്ടിവരും…!!! പരസ്യമായി ആവശ്യപ്പെടുന്ന നടന്മാർ…!! പ്രശസ്തരിൽനിന്നു പോലും ലൈംഗിക ചൂഷണം

റൺവേയിലേറി കേരളത്തിൻ്റെ വിമാനക്കമ്പനി..!!! അൽ ഹിന്ദ് എയറിന് പ്രവർത്തനാനുമതി ; തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകൾ..,

ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങൾ

അതിനിടെ ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്.

കൊൽക്കത്ത ബലാത്സംഗം: മമത സർക്കാരിൻ്റെ കറുത്ത ദിനങ്ങൾ..!!! ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ…, സർക്കാർ എന്ത് ചെയ്തെന്ന് സുപ്രീം കോടതിയും..!!!

‘രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്. ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.’ -മമത ബാനര്‍ജി കത്തില്‍ പറഞ്ഞു.

അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസുകള്‍ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. ഇത്തരം കേസുകളില്‍ വിചാരണ 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും മമത ബാനര്‍ജി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

“Horrifying To See Almost 90 Rapes Daily In India”: Mamata Banerjee To PM Modi in a Letter

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51