പാർവതിക്ക് മന്ത്രി രാജേഷിൻ്റെ മറുപടി..!! ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് ആര് പറഞ്ഞു…? പിണറായി സർക്കാരിൻ്റെ ധീര നിലപാടിൻ്റെ ഫലമാണ് ഈ റിപ്പോർട്ട്..!!

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്‍വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു. ഇതിനാണ് മന്ത്രി എം.ബി. രാജേഷ് പാര്‍വതിയുടെ പേരെടുത്ത് പറയാതെ മറുപടി നല്‍കിയത്.

മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തിയെന്ന് സിദ്ദിഖ്..!! ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല.., ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ

കള്ളക്കടത്തുകാർക്ക് ഒരുകിലോ സ്വർണത്തിൽനിന്ന് 9 ലക്ഷം രൂപ ലാഭം..!! ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ 6 ലക്ഷം നഷ്ടം..!! കേന്ദ്രനീക്കത്തിൽ സ്വ‍‌‍ർണ കള്ളക്കടത്ത് കുറഞ്ഞു..!! സ്വർണ വ്യാപാര മേഖലയിൽ ഉണർവ്

നിങ്ങൾ എന്താണെന്ന് 2018ൽ തന്നെ മനസ്സിലാക്കിയതാണ്…, ഇനി ബംഗാളികളും മനസ്സിലാക്കട്ടെ..!! നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല..!!! ഗാംഗുലിക്കെതിരേ ഷമിയുടെ മുൻ ഭാര്യ

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

‘ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.’ -എം.ബി. രാജേഷ് പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.’

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; ലോൺ ആപ്പ് ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ…

‘ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.’ -മന്ത്രി പറഞ്ഞു.

MB Rajesh gives reply to actress Parvathy Thiruvothu on cinema conclave

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51