കള്ളക്കടത്തുകാർക്ക് ഒരുകിലോ സ്വർണത്തിൽനിന്ന് 9 ലക്ഷം രൂപ ലാഭം..!! ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ 6 ലക്ഷം നഷ്ടം..!! കേന്ദ്രനീക്കത്തിൽ സ്വ‍‌‍ർണ കള്ളക്കടത്ത് കുറഞ്ഞു..!! സ്വർണ വ്യാപാര മേഖലയിൽ ഉണർവ്

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ വലിയ ഉണർവാണ് ഇതിലൂടെ വന്നിട്ടുള്ളത്.
ഒരു കിലോ സ്വർണം കള്ളക്കടത്തായി വരുമ്പോൾ 9 ലക്ഷം രൂപയിൽ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭം ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂന്ന് ലക്ഷം രൂപ മാത്രമായി ചുരുങ്ങിയതോടെയാണ് വളരെയധികം പേർ അതിൽ നിന്നും പിന്മാറിയിട്ടുള്ളത്.

ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വളരെ കുറവ് വന്നിട്ടുണ്ട്. ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20%ത്തിലധികം ഇടിവ് വന്നതായിട്ടും വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്..!!! ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ നടി 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ദുബായിൽ നിന്നും നേരത്തെ സ്വർണ്ണം കേരളത്തിൽ കൊണ്ടുവന്ന് വിൽക്കുമ്പോൾ ഒരു പവന് 5000 രൂപയ്ക്ക് അടുത്ത് ലാഭം ലഭിക്കുമായിരുന്നത് ഇപ്പോൾ ആയിരം രൂപയിൽ താഴെ മാത്രമേ ലഭിക്കുകയുള്ളൂ.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്വർണ്ണത്തിൻറെ ഇറക്കുമതി കുറഞ്ഞതായിട്ടുള്ള റിപ്പോർട്ടുകളുമുണ്ട്.

പാർവതിക്ക് മന്ത്രി രാജേഷിൻ്റെ മറുപടി..!! ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് ആര് പറഞ്ഞു…? പിണറായി സർക്കാരിൻ്റെ ധീര നിലപാടിൻ്റെ ഫലമാണ് ഈ റിപ്പോർട്ട്..!!

ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതി പുലർച്ചെ നാലു മണിയോടെയാണ് എത്തിയത്..!! നഗരമധ്യത്തില്‍ പ്രതിശ്രുത വധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

നിങ്ങൾ എന്താണെന്ന് 2018ൽ തന്നെ മനസ്സിലാക്കിയതാണ്…, ഇനി ബംഗാളികളും മനസ്സിലാക്കട്ടെ..!! നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല..!!! ഗാംഗുലിക്കെതിരേ ഷമിയുടെ മുൻ ഭാര്യ

ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണം പുനരുപയോഗത്തിന് കൂടുതൽ സാധ്യമാക്കിയാൽ ഇറക്കുമതി പരമാവധി കുറയ്ക്കാൻ കഴിയും. അതോടൊപ്പം തന്നെ സ്വർണത്തിന്റെ നികുതി മൂന്ന് ശതമാനത്തിൽ നിന്നും പകുതിയായി കുറച്ചാൽ സമാന്തര സ്വർണ വ്യാപാരത്തെ കടിഞ്ഞാൺ ഇടാനും, നികുതി വരുമാനം കൂട്ടാനും സഹായിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ…? ഇങ്ങനെയുണ്ടോ പൊലീസ്..? 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും…!!! അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നത് എങ്കിൽ.., എസ്.പി.യെ അധിക്ഷേപിച്ച് പി.വി. അൻവർ

ഇന്ത്യയിലേക്കുള്ള സ്വർണ കള്ളക്കടത്തിന്റെ 15-20 ശതമാനവും കേരളത്തിലേക്കാണെന്ന് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഓരോ വർഷവും ശരാശരി 1,000 കിലോ സ്വർണം കേരളത്തിലേക്ക് കള്ളക്കടത്തായി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2022-23 ൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നു മാത്രം 445 കിലോ സ്വർണമാണ് അധികൃതർ പിടികൂടിയത്.

2021-22ൽ ഏകദേശം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാനത്തെ സ്വർണാഭരണ വിപണി നേടിയത്. തുടർന്നുള്ള കൃത്യമായ കണക്ക് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ വീടുകളിൽ മാത്രം ഏകദേശം 25,000 ടൺ സ്വർണം വേറുതേ ഇരിപ്പുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ സ്വർണം വിപണിയിലേക്ക് തിരിച്ചെത്തിച്ച് പുനരുപയോഗത്തിന് ലഭ്യമാക്കിയാൽ സ്വർണ ഇറക്കുമതിയും കള്ളക്കടത്തും ഒരു പരിധിവരെ തടയാമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുൾനാസർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51