ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതി പുലർച്ചെ നാലു മണിയോടെയാണ് എത്തിയത്..!! നഗരമധ്യത്തില്‍ പ്രതിശ്രുത വധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി : നഗരമധ്യത്തില്‍ പ്രതിശ്രുത വധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെ കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. അടുത്തു തന്നെ വിവാഹം ചെയ്യാനും ഇവര്‍ തീരുമാനിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ നേരത്തെ തന്നെ പോലീസ് കേസ് എടുത്തിരുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചെ 4.30നാണ് ജനതാ റോഡില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നിരുന്നു.

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്..!!! ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ നടി 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

കള്ളക്കടത്തുകാർക്ക് ഒരുകിലോ സ്വർണത്തിൽനിന്ന് 9 ലക്ഷം രൂപ ലാഭം..!! ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതോടെ നഷ്ടം 6 ലക്ഷം..!! കള്ളക്കടത്ത് കുറഞ്ഞു..!! സ്വർണ വ്യാപാര മേഖലയിൽ ഉണർവ്

ശ്രദ്ധിക്ക് അമ്പാനെ…, പണി വരുന്നുണ്ട് അളിയാ..!!! മാളുകളിലും മറ്റും ഫോൺ നമ്പർ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക… നടപടി എടുക്കാം നിങ്ങൾക്ക്…

ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നല്‍കിയെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതി പുലർച്ചെ നാലു മണിയോടെയാണ് യുവാക്കള്‍ താമസിക്കുന്നിടത്തേക്ക് എത്തിയത്. ഫോണിലൂടെ സംസാരിച്ചു കൊണ്ട് നടന്നുവന്ന പെണ്‍കുട്ടിയെ കാത്തുനിന്ന യുവാവ് തല്ലുകയായിരുന്നു. ഇതു കണ്ട് പരിസരത്തുണ്ടായിരുന്ന ചിലര്‍ ഇടപെട്ടതോടെ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേക്ക് നടന്നു പോവുകയും ചെയ്തു എന്നാണ് വിവരം. തുടര്‍ന്നുണ്ടായ മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

വൈകിയെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മര്‍ദനവും പെണ്‍കുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മര്‍ദനം നടന്ന സ്ഥലത്തിന്റെ അടുത്തു തന്നെ അഞ്ചു പേരെയും പൊലീസ് കാണുകയും ചെയ്തിരുന്നു. എന്നാല്‍ മര്‍ദിച്ചതില്‍ പരാതി ഇല്ലെന്ന നിലപാടായിരുന്നു യുവതിക്ക്. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി യുവതി പ്രാഥമികശുശ്രൂഷ സ്വീകരിച്ചത്. പിന്നാലെ യുവതിയുടെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ എന്താണെന്ന് 2018ൽ തന്നെ മനസ്സിലാക്കിയതാണ്…, ഇനി ബംഗാളികളും മനസ്സിലാക്കട്ടെ..!! നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല..!!! ഗാംഗുലിക്കെതിരേ ഷമിയുടെ മുൻ ഭാര്യ

ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി; രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്ന് ഒരു സംഘത്തിന്റെ അവകാശവാദം..!!!

നടിമാർ ലൈംഗിക ചൂഷണം നേരിടുന്നതായി കേട്ടിട്ടു പോലുമില്ല…!! നടന്മാർക്കെതിരേ മൊഴി നൽകാതിരുന്ന പ്രമുഖ നടി….!! അവർക്ക് തുടർന്നും അവസരം ലഭിച്ചു..

ase registered against young man and his friends who brutally beat up his fiancee
Ernakulam News Kerala News Latest News Crime News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51