പ്രശസ്ത നടിമാർ മുന്നേറിയത് വിട്ടുവീഴ്ച ചെയ്തത് കൊണ്ടെന്ന് പ്രചരണം..!!! വിട്ടുവീഴ്ച എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ..!!! ഉപദ്രവിച്ച ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനേയിക്കേണ്ടി വന്നപ്പോഴുള്ള അവസ്ഥ പറഞ്ഞ് നടി…!!!!

കൊച്ചി: മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

പുറമേയുള്ള തിളക്കം മാത്രം…,മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ; അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നു; നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളും; സഹകരിച്ചാൽ വിളിപ്പേര് ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്നറിയപ്പെടും

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നൽകാതെ പറ്റിക്കുന്നു. കരാറിൽ പറയുന്നതും യഥാർഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമെന്നും മൊഴി.


രാത്രിയിൽ വാതിലിൽ ശക്തിയായി ഇടിക്കും..; ഹോട്ടൽമുറിയിൽ ഒറ്റയ്ക്ക് കഴിയാൻ നടിമാർക്ക് ഭയം..!!! കേസിനു പോയാൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് നടന്മാരുടെ നിർദേശം

ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു.

സിനിമാ മേഖലയിലേക്ക് എത്തുമ്പോൾ തന്നെ ചൂഷണം തുടങ്ങുന്നു. അവസരം വാഗ്ദാനം ചെയ്യുന്ന പ്രൊഡക്‌ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന് നടിമാരോട് നിർദേശം കൊടുക്കാറുണ്ട്. വീട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നീ വാക്കുകൾ മലയാള സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പരിചിതം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറായിരിക്കണം എന്നാണ് നൽകുന്ന സന്ദേശം.

മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല.., കാലുകൾ 90 ഡിഗ്രി അകന്ന് ഇടുപ്പെല്ല് തകർന്ന നിലയിൽ..!! എന്നിട്ടും മകൾ ആത്മഹത്യ ചെയ്തു, പെട്ടെന്നു വരണമെന്നാണ് നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് പറഞ്ഞത്..!!

റൺവേയിലേറി കേരളത്തിൻ്റെ വിമാനക്കമ്പനി..!!! അൽ ഹിന്ദ് എയറിന് പ്രവർത്തനാനുമതി ; തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകൾ..,

ഇഴുകിച്ചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കാൻ തയാറാകുന്ന നടിമാർ സിനിമയ്ക്കു പുറത്തും അതിന് തയാറാകുമെന്നു ചിലർ കരുതുന്നു. ചില പുരുഷന്മാർ ഇവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുന്നു. ആവശ്യം നിഷേധിച്ചാലും കൂടുതൽ അവസരം നൽകുമെന്നുൾപ്പെടെ വാഗ്ദാനം നൽകി പിന്നാലെ കൂടുന്നു. പുതുമുഖ താരങ്ങളടക്കം ചിലരെങ്കിലും ഈ വാഗ്ദാനങ്ങളിൽ വീഴുന്നുവെന്നും അവർ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.

Details in Hema Commission Report
TAGS – Hema Commission report Thiruvananthapuram News Kerala News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51