ന്യൂഡൽഹി: യുവാവിനൊപ്പം മകൾ ഒളിച്ചോടിപ്പോയതിൻ്റെ പ്രതികാരമായി അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. മേയ് ഒന്നിനായിരുന്നു സംഭവം. സംഭവത്തിൽ യുപിയിലെ ഗൊരഖ്പുരിൽനിന്നുള്ള രവീന്ദർ സിങ്ങിനും രണ്ടുബന്ധുക്കൾക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്റെ മകൾ ഏപ്രിലിലാണ് പോയത്. രവീന്ദർ ഇവരെ തിരഞ്ഞെത്തിയെങ്കിലും കണ്ടില്ല.
തുടർന്നാണ് പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.