ഗവർണർ സൂപ്പർ പവറിലേക്ക്..? അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനങ്ങളിലെ ഏകോപനം ഗവര്‍ണര്‍മാര്‍ക്ക്…!!! കൂടാതെ ജനകീയ വിഷയങ്ങളില്‍ സംവാദങ്ങൾ നടത്തലും, കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കലും

സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനതല കോ ഓര്‍ഡിനേറ്റര്‍ (ഏകോപനം) ചുമതല ഗവര്‍ണര്‍ വഹിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. രാഷ്ട്രപതി വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍- ലഫ്റ്റനന്റ് ഗവര്‍ണമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ , ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് രാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്ന തീരുമാനമുണ്ടായത്. രാജ്ഭവന്‍ പ്രവര്‍ത്തനം സുതാര്യമാക്കുക, ജനകീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുക, സമൂഹമാധ്യമം വഴി കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഇതില്‍ ഏറ്റവും സുപ്രധാനം ഗവര്‍ണര്‍മാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുക എന്നതാണ്.

പൾസർ സുനിക്ക് ആശ്വാസം…!! ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു; ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യാപേക്ഷ ഈ മാസം പരിഗണിക്കും

വിനേഷിനെതിരേ തുറന്നടിച്ച് പി.ടി. ഉഷ; ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റിൻ്റെയും കോച്ചിൻ്റെയും ഉത്തരവാദിത്തമാണ്… ഐഒഎ പ്രസിഡൻ്റിനെ ആക്രമിച്ചിട്ട് കാര്യമില്ല

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന പതിവില്ല. എന്നാല്‍ ഇനിമുതല്‍ കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഗവര്‍ണര്‍മാര്‍ക്ക് ലഭ്യമാക്കണം. ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നിവയും സമര്‍പ്പിക്കണം. ഇതുവഴി അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള എതിര്‍പ്പ് ലഘൂകരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സാധിക്കുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

നേരത്തെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അനധികൃത പ്രവേശനവും കേസെടുക്കലും വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കേരളം, പശ്ചിമ ബംഗാള്‍ , തമിഴ്‌നാട്, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിന് അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിൻ്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

ഹിന്ദുക്കളെ ആക്രമിക്കുന്നത് തടയാൻ ഇന്ത്യ ഇടപെടണമെന്ന് സിപിഎം; പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രെക്ക് നടത്തണമെന്ന് ഹിന്ദു സംഘടന

ഓടി രക്ഷപെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു..!! പിന്നാലെ ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണറും; 5 ജഡ്ജിമാർകൂടി രാജിവയ്ക്കും

ബംഗാളില്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജ്ഭവന്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം, ഒഡിഷയില്‍ ഗവര്‍ണറുടെ മകന്‍ രാജ്ഭവന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം, കേരളത്തില്‍ സര്‍വകാലശാല വിസി നിയമനം, തമിഴ്‌നാട്ടില്‍ ബില്ലുകള്‍ തിരിച്ചയച്ച ഗവര്‍ണറുടെ നടപടി എന്നിവ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍മാര്‍ അന്വേഷണ ഏജന്‍കികളുടെ ഏകോപനം നടത്തണമെന്ന വിവാദ നിര്‍ദേശവും വന്നിരിക്കുന്നത്.

ഭരണഘടനയനുസരിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കാനും പ്രശ്‌നങ്ങളില്‍ ഇടപെടാനും രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും അനുവാദം നല്‍കുന്ന വ്യവസ്ഥ നിലനിന്നിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇത്തരത്തില്‍ രാഷ്ട്രപതി ഭവനില്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളുടെ അഭിപ്രായം നേരിട്ട് ശ്രവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാതത്വങ്ങള്‍ പാടെ വിസ്മരിക്കുന്ന നിലവിലെ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് തരം താഴുക മാത്രമാണ് പുതിയ നിര്‍ദേശം വഴി സംഭവിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

വീട്ടിൽ പ്രസവിച്ചു, വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, ആൺസുഹൃത്തിന് കൈമാറിയ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51