ഓടി രക്ഷപെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു..!! പിന്നാലെ ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണറും; 5 ജഡ്ജിമാർകൂടി രാജിവയ്ക്കും

ധാക്ക:: ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞതിന് പിന്നാലെ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അക്രമികൾ എത്തിയതോടെ സുപ്രിം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. നിയമ, നീതിന്യായ, പാർലമെന്ററികാര്യ ഉപദേശകൻ പ്രഫ. ആസിഫ് നസ്റുൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചു. സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തും പ്രക്ഷോഭകാരികൾ പ്രതിഷേധിച്ചിരുന്നു.

ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് നിയമവകുപ്പിലേക്ക് അയച്ചു. അത് ഒട്ടും കാലതാമസം കൂടാതെ തുടർനടപടികൾക്കായി പ്രസിഡന്റിന് അയയ്ക്കും.’’–ആസിഫ് നസ്റുൾ സമൂഹമാധ്യമത്തിലെ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

മുണ്ടുടുത്ത് മെഡലുമായി ഈഫിൽ ടവറിന് മുന്നിൽ പി.ആ‌‍‍‌ർ ശ്രീജേഷ്; ​ഗോൾ വലയം കാത്തുവച്ച രക്ഷകൻ…‌‌ നാടിൻ നൻമകനേ പൊൻമകനേ മുത്തായവനേ…

വീട്ടിൽ പ്രസവിച്ചു, വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, ആൺസുഹൃത്തിന് കൈമാറിയ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

ഓട്ടോയിൽനിന്ന് പെൺകുട്ടിയുടെ കരച്ചിൽ..!! ആൺസുഹൃത്തിൻ്റെ ആക്രമണത്തിൽനിന്ന് സിനിമാ സ്റ്റൈലിൽ രക്ഷിച്ച് യുവതി

 

ചീഫ് ജസ്റ്റിസിന്റെ രാജി മാത്രമാണ് ലഭിച്ചത് മറ്റുള്ളവരുടെ രാജി സംബന്ധിച്ച് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ജഡ്ജിമാർകൂടി രാജിവയ്ക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചീഫ് ജസ്റ്റിസിന്റെയും ഏഴ് ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റിസ് രാജിവച്ചതോടെ പ്രക്ഷോഭകാരികൾ പിരിഞ്ഞുപോയി.

രാജ്യം വിട്ടോടേണ്ടിവന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുൾ ഹസൻ. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നതെന്നാണ് വിവരം. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

നടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു

മറക്കാൻ കഴിയാത്ത മുറിവുകൾ..!! അതിക്രൂര പീഡനത്തിൽനിന്ന് രക്ഷപെട്ട് ഇന്ത്യയിലെത്തി; ബംഗ്ലാദേശിലെ പഴയകാല അക്രമങ്ങൾ വെളിപ്പെടുത്തുന്നു

മോദിയുടെ സ്നേഹത്തലോടൽ..!! ദുരന്തബാധിതരെ ചേർത്തുപിടിച്ചു..!! ഇവിടെ നിരവധി വീടുകൾ ഉണ്ടായിരുന്നു.., ഇപ്പോൾ കല്ലുകൾമാത്രം..!!! തകർന്ന റോഡിലൂടെ നടന്നുകണ്ട് പ്രധാനമന്ത്രി

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് ആണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി തടവിൽ കഴിഞ്ഞിരുന്ന ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാക് ചാര സംഘടന ഐഎസ്ഐയുമായി ചേർന്ന് നടത്തിയ സംഘടിത നീക്കത്തിൻ്റെ ഭാഗമാണിതെന്നാണ് സംശയം. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മിൽ ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അതേസമയം എല്ലാത്തിനും പിന്നിൽ എല്ലാ സഹായവും നൽകി ചൈനയും പ്രവർത്തിച്ചുവെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പറയുന്നത്.

യാത്രക്കാരൻ്റെ തമാശ..!!! ബാഗിൽ എന്താണെന്ന് ചോദിച്ചതിന് ‘ബോംബ്’ എന്ന് മറുപടി; മൊത്തം പരിശോധന, മലയാളി ബിസിനസ് മാൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ; വിമാനം വൈകിയത് രണ്ട് മണിക്കൂർ

സമൂഹ മാധ്യമമായ എക്സിൽ പാക്കിസ്ഥാനി ഹാൻഡിലുകൾ വഴി ഷെയ്ഖ് ഹസീന സർക്കാരിനെതിരെ സംഘടിതമായ സൈബർ ആക്രമണം നടന്നുവെന്നും ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കുന്നതിന് കാരണമായെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഹസീന സർക്കാരിനെ താഴെയിറക്കി രാജ്യത്ത് ബിഎൻപിയെ അധികാരത്തിലേറ്റുകയായിരുന്നു പാക് ഐഎസ്ഐയുടെ ലക്ഷ്യം. ഐഎസ്ഐക്ക് പിന്നിൽ ചൈനയും കാര്യമായ ഇടപെടൽ നടത്തി.

തൊഴിൽ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും നടന്ന പ്രക്ഷോഭത്തിൽ ആദ്യം 300 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച നിർണായക ശക്തി. ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐഎസ്ഐയിൽ നിന്ന് ലഭിച്ചു.

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ട് നയിച്ച് സർക്കാരിനെ താഴെയിറക്കുകയായിരുന്നു ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം. മാസങ്ങളോളമായി ഇതിന് വേണ്ടി ഇസ്ലാമി ഛത്ര ശിബിർ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ട എല്ലാ സാമ്പത്തിക സഹായവും ഉറപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.

 

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51